ഇന്ത്യന്‍ കായികസംഘം തുര്‍ക്കിയില്‍ നിന്ന് മടങ്ങിയെത്തി

209
photo credit : mathrubhumi

ന്യൂഡല്‍ഹി: പട്ടാള അട്ടിമറി ശ്രമത്തിനിടെ തുര്‍ക്കിയില്‍ അകപ്പെട്ട ഇന്ത്യക്കാര്‍ സുരക്ഷിതമായി മടങ്ങിയെത്തി. തുര്‍ക്കിയില്‍ ലോക സ്‌കൂള്‍ കായികമേളയില്‍ പങ്കെടുക്കാന്‍ പോയവരില്‍ ആദ്യസംഘമാണ് തിരിച്ചെത്തിയത്.
13 മലയാളി വിദ്യാര്‍ഥികള്‍ ഉള്‍പ്പടെ 44 അംഗങ്ങളാണ് തിരിച്ചെത്തിയ ആദ്യസംഘത്തിലുള്ളത്. 148 വിദ്യാര്‍ഥികളും 38 ഉദ്യോഗസ്ഥരുമാണ് ഇന്ത്യയില്‍ നിന്ന് കായികമേളയില്‍ പങ്കെടുക്കാന്‍ തുര്‍ക്കിയില്‍ പോയിട്ടുള്ളത്.
പട്ടാള അട്ടിമറി ശ്രമത്തെ തുടര്‍ന്ന് തുര്‍ക്കിയില്‍ സംഘര്‍ഷം ഉടലെടുത്തപ്പോള്‍ വടക്കുകിഴക്കന്‍ ഗ്രാമപ്രദേശമായ ട്രാബ്സണില്‍ കായികമേള നടന്നുവരികയായിരുന്നു. ട്രാബ്‌സണില്‍ സംഘര്‍ഷം കാര്യമായി ബാധിച്ചിരുന്നില്ല.
കായികമേള അവസാനിക്കുന്ന വരെ ട്രാബ്സണിന് പുറത്തേക്ക് പോകരുതെന്ന് ഇന്ത്യന്‍ സംഘത്തിന് അധികൃതര്‍ നിര്‍ദേശവും നല്‍കിയിരുന്നു.വിദ്യാര്‍ഥികളും അവര്‍ക്കൊപ്പമുള്ള അധ്യാപകരും സുരക്ഷിതരാണെന്ന് കഴിഞ്ഞ ദിവസം കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് അറിയിച്ചിരുന്നു.