തൃപ്തി ദേശായി ഇന്ന് തന്നെ മടങ്ങും

185

കൊച്ചി : ശബരിമല ദർശനത്തിന് എത്തിയ ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി ഇന്ന് തന്നെ മടങ്ങി പോകും. രാത്രി 9:30നു മടങ്ങിപോകുമെന്ന് അവർ പോലീസിനെ അറിയിച്ചു. രാവിലെ 4.45ന് ഇന്റിഗോ വിമാനത്തില്‍ നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിയ തൃപ്തി ദേശായിയും മറ്റ് അഞ്ച് സ്ത്രീകളും 13 മണിക്കൂറായി വിമാനത്താവളത്തിൽ തുടരുന്നു. പ്രതിഷേധ സമരങ്ങളെ തുടർന്നു തൃപ്തി ദേശായിക്ക് ഇതുവരെ പുറത്തിറങ്ങാനായില്ല.

NO COMMENTS