മുത്തലാഖ് ബില്‍ നാളെ രാജ്യസഭയില്‍ അവതരിപ്പിക്കും

243

ന്യൂഡല്‍ഹി: മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്ന ബില്‍ നാളെ രാജ്യസഭയില്‍ അവതരിപ്പിക്കും. രാജ്യസഭയില്‍ കേന്ദ്രസര്‍ക്കാരിനു വ്യക്തമായ ഭൂരിപക്ഷം ഇല്ലാത്തതിനാല്‍ പ്രതിപക്ഷങ്ങളുടെ പിന്തുണയോട് കൂടി മാത്രമേ ബില്‍ പാസ്സാക്കാന്‍ സാധിക്കൂ. പ്രതിപക്ഷവുമായി ധാരണയിലെത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും ബില്‍ സുഗമമായി പസ്സാക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്നും പാര്‍ലമെന്റ് കാര്യ മന്ത്രി ആനന്ദ് കുമാര്‍ പറഞ്ഞു. ബില്ലില്‍ പ്രതിപക്ഷം ആവശ്യപ്പെട്ട ഭേദഗതികള്‍ പരിഗണിച്ച്‌ ചില മാറ്റങ്ങള്‍ വരുത്തി പ്രതിപക്ഷത്തെ തൃപ്തരാക്കാനാണ് സര്‍ക്കാര്‍ നീക്കം. ബില്‍ പരിഗണിക്കുന്ന സാഹചര്യത്തില്‍ എല്ലാ ബി.ജെ.പി എം.പിമാര്‍ക്കും പാര്‍ട്ടി വിപ്പ് നല്‍കിയിട്ടുണ്ട്.