മുത്തലാഖ് ബില്‍ ഇന്ന് ലോക്സഭയില്‍ അവതരിപ്പിക്കും

230

ന്യൂഡല്‍ഹി: മുത്തലാഖ് ബില്‍ ലോക്സഭയില്‍ ഇന്ന് അവതരിപ്പിക്കും.മുത്തലാഖ് ചൊല്ലുന്നത് കുറ്റമാക്കുന്നതും മുത്തലാഖ് ചൊല്ലുന്നവര്‍ക്ക് മൂന്ന് വര്‍ഷത്തെ തടവ് ശിക്ഷ ശുപാര്‍ശ ചെയ്യുന്നതുമാണ് ബില്ല്. അതേസമയം മുത്തലാഖ് നിരോധന ബില്ലിനെതിരെ മുസ്ലീം ലീഗ് രംഗത്തെത്തിയിട്ടുണ്ട്. ബില്ല് അപ്രായോഗികമാണെന്നും ബില്ലിലെ വ്യവസ്ഥയില്‍ വൈരുധ്യമുണ്ടെന്നും യാതൊരു കൂടിയാലോചനയും നടത്താതെ ഏകപക്ഷീയമായാണ് കേന്ദ്രസര്‍ക്കാര്‍ ബില്‍കൊണ്ടുവരുന്നതെന്നുമാണ് അവരുടെ വാദം. എന്നാല്‍ മുത്തലാഖിന് ഇരയായ സ്ത്രീകള്‍ക്ക് ജീവനാംശത്തിനും ബില്ലില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്. ബില്ലിനെതിരെ പ്രതിപക്ഷ പാര്‍ട്ടികളില്‍ നിന്ന് എതിര്‍പ്പ് ഉയര്‍ന്നിട്ടുണ്ടെങ്കിലും മുത്തലാഖിനെ ഒരു പാര്‍ട്ടിയും ന്യായീകരിച്ചിട്ടില്ല. അതേസമയം ലഖ്നൗ ആസ്ഥാനമായ ഓള്‍ ഇന്ത്യ മുസ്ലിം വനിത പേഴ്സണല്‍ ലോ ബോര്‍ഡ് മുത്തലാഖ് ബില്ലിനെ അംഗീകരിച്ചിട്ടുണ്ട്.

NO COMMENTS