ആദിവാസി യുവതിയും നവജാത ശിശുവും കുടിലില്‍ മരിച്ച നിലയില്‍

237

ഇരിട്ടി • കര്‍ണാടക വനത്തില്‍, തൊട്ടിപ്പാലത്തെ കുടിലില്‍ ആദിവാസി യുവതിയും നവജാത ശിശുവും മരിച്ച നിലയില്‍. മാക്കൂട്ടം ആദിവാസി കോളനിയിലെ രാജേഷിന്റെ ഭാര്യ ആറളം ഫാം ബ്ലോക്ക് പതിമൂന്നില്‍ താമസിക്കുന്ന മോഹിനി (20)യും ദിവസങ്ങള്‍ മാത്രം പ്രായമുള്ള കുഞ്ഞും ആണു മരിച്ചത്. ഇന്നലെ ഉച്ചയോടെയാണു മരണം സംഭവിച്ചത്. വൈകിട്ടോടെ വിവരം പുറത്തറിഞ്ഞെങ്കിലും അധികൃതരാരും തിരിഞ്ഞു നോക്കിയിരുന്നില്ല. ഇന്നു രാവിലെ നാട്ടുകാരും മാധ്യമപ്രവര്‍ത്തകരുമാണു സംഭവസ്ഥലത്ത് ആദ്യം എത്തിയത്. ആറളം കോളനിയില്‍നിന്ന് 35 കിലോമീറ്ററും മാക്കൂട്ടം കോളനിയില്‍നിന്നു പത്തു കിലോമീറ്റും മാറിയാണ് താല്‍ക്കാലിക കുടിലുണ്ടായിരുന്നത്. വനവിഭവങ്ങള്‍ ശേഖരിക്കുന്ന രാജേഷ്, താല്‍ക്കാലികമായി കെട്ടിയുണ്ടാക്കിയ കുടിലില്‍ രാജേഷും രാജേഷിന്റെ അമ്മയും ഉണ്ടായിരുന്നു. ഒരു മാസം മുന്‍പാണത്രെ മോഹിനി, ആറളത്തുനിന്നു വനത്തിലേക്കു പോയത്

NO COMMENTS

LEAVE A REPLY