ട്രോളിങ് നിരോധനം ഇന്ന് അവസാനിക്കും

188

കൊച്ചി: സംസ്ഥാനത്ത് ട്രോളിങ് നിരോധനം ഇന്ന് അവസാനിക്കും. 52 ദിവസത്തെ ട്രോളിങ് നിരോധനമാണ് ചൊവ്വാഴ്ച അര്‍ധരാത്രിയോടെ അവസാനിക്കുന്നത്‌. ഇതോടെ ബോട്ടുകള്‍ കടലിലിറങ്ങും. വലകളുടെ കേടുപാടുകള്‍ തീര്‍ത്തും പുതിയ വലകള്‍ വാങ്ങിയും മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകാനുള്ള സകല ഒരുക്കങ്ങളും പൂര്‍ത്തിയാക്കി. ബോട്ടുകള്‍ കടലിലിറങ്ങുന്നതോടെ ഹാര്‍ബറുകള്‍ സജീവമാകും. ട്രോളിങ് നിരോധനം അവസാനിക്കുമ്ബോള്‍ മീനിന്റെ വില കുറയുമെന്നാണ് പ്രതീക്ഷ.

NO COMMENTS