ഗ്രീന്‍ വോളന്റിയേഴ്‌സിനുള്ള പരിശീലനം സംഘടിപ്പിച്ചു

116

കാസറഗോഡ്: ഗ്രീന്‍ പ്രോട്ടോക്കോള്‍ കമ്മിറ്റി യുടെ നേതൃത്വത്തില്‍ ഗ്രീന്‍ വോളന്റിയേഴ്‌സിനുള്ള പരിശീലനം കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു. പരിശീലന പരിപാടി കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം ഗൗരി ഉദ്ഘാടനം ചെയ്തു. ഗ്രീന്‍ പ്രോട്ടോക്കോള്‍ കമ്മിറ്റി ചെയര്‍മാന്‍ ജസീര്‍ അധ്യക്ഷനായി. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ സുരേഷ് കസ്തൂരി, ശുചിത്വ മിഷന്‍ പ്രോഗ്രാം ഓഫീസര്‍ കെ വി രജ്ഞിത് എന്നിവര്‍ പരിശീലനത്തിന് നേതൃത്വം നല്‍കി .

ജോ. കണ്‍വീനര്‍ ഫ്‌ലാബിയന്‍, എന്‍ എസ് എസ് ജില്ലാ കോര്‍ഡിനേറ്റര്‍ വി ഹരിദാസ് ,ഗ്രീന്‍ പ്രോട്ടോക്കോള്‍ കമ്മിറ്റി വൈസ് ചെയര്‍മാന്‍ ബാബു രാജന്‍എന്നിവര്‍ സംസാരിച്ചു. കക്കാട് ഗവ ഹയര്‍സെക്കന്ററി സ്‌കൂള്‍, ചായ്യോത്ത് ഗവ ഹയര്‍സെക്കന്ററി സ്‌കൂള്‍, കുട്ടമ്മത്ത് ഗവ ഹയര്‍സെക്കന്ററി സ്‌കൂള്‍, ഉപ്പിലിക്കൈ ഗവ ഹയര്‍സെക്കന്ററി സ്‌കൂള്‍, മടിക്കൈ ഗവ ഹയര്‍സെക്കന്ററി സ്‌കൂള്‍ എന്നീ അഞ്ച് വിദ്യാലയങ്ങളില്‍ നിന്നായി 50 എന്‍ എസ് എസ് വോളന്റിയേഴ്‌സ് ആണ് പരിശീലന പരിപാടിയില്‍ പങ്കെടുത്തത്.

NO COMMENTS