ട്രെയിൻ ഗതാഗതം പുനസ്ഥാപിച്ചു

238

കോട്ടയം∙ റെയിൽവേ ട്രാക്കിലേക്ക് മരം വീണതിനെ തുടർന്ന് കോട്ടയം – കൊല്ലം പാതയിൽ മുടങ്ങിയ ട്രെയിൻ ഗതാഗതം പുനസ്ഥാപിച്ചു. ഒന്നര മണിക്കൂറിനു ശേഷമാണ് ഗതാഗതം പുനസ്ഥാപിച്ചത്. ചിങ്ങവനത്തിനും ചങ്ങനാശേരിക്കും ഇടയിലാണ് മരം വീണത്. ഇതേത്തുടർന്ന് പരശുറാം, ശബരി എക്സ്പ്രസുകൾ ഉൾപ്പെടെയുള്ള ട്രെയിനുകൾ വിവിധ സ്റ്റേഷനുകളിൽ പിടിച്ചിട്ടിരുന്നു. മരം മുറിച്ചുമാറ്റിയെങ്കിലും കമ്പുകൾ വൈദ്യുതി ലൈനിൽ വീണതിനെത്തുടർന്ന് വൈദ്യുതി തടസ്സപ്പെട്ടിരുന്നു.