മഹാരാഷ്ട്രയില്‍ ട്രെയിന്‍ പാളംതെറ്റി

190

മുംബൈ: മഹാരാഷ്ട്രയില്‍ ട്രെയിന്‍ പാളംതെറ്റി നിരവധിപേര്‍ക്ക് പരിക്ക്. നാഗ്പൂരില്‍ നിന്നും മുംബൈയിലേക്ക് പോവുകയായിരുന്ന തുരന്തോ എക്സ്പ്രസ് ആണ് മഹാരാഷ്ട്രയിലെ കല്യാണിന് സമീപം തിത്വാലയില്‍ പാളം തെറ്റിയത്. ട്രെയിനിന്റെ 5 കോച്ചുകള്‍ താളം തെറ്റിയിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു.