സിഗ്‌നല്‍ തകരാര്‍ ; എറണാകുളം നോര്‍ത്തില്‍ റെയില്‍ ഗതാഗതം സ്തംഭിച്ചു

145

കൊച്ചി: എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷനില്‍ സിഗ്‌നല്‍ സംവിധാനം തകരാറിലായതിനെ തുടര്‍ന്നു മധ്യകേരളത്തില്‍ ട്രെയിന്‍ ഗതാഗതം സ്തംഭിച്ചു.
ഇതേത്തുടര്‍ന്നു പുലര്‍ച്ചെ 5.25ന് പുറപ്പെടേണ്ട ഗുരുവായൂര്‍-തിരുവനന്തപുരം ഇന്റര്‍സിറ്റി എക്‌സ്പ്രസ് ഉള്‍പ്പെടെയുള്ള ട്രെയിനുകള്‍ സ്റ്റേഷനില്‍ പിടിച്ചിട്ടു.
ട്രെയിനുകളുടെ ദിശ നിര്‍ണയിക്കുന്ന പോയിന്റ് സംവിധാനം തകരാറിലായതാണ് കാരണം. ട്രെയിനുകള്‍ ഒരു മണിക്കൂറിലേറെ വൈകിയതോടെ യാത്രക്കാര്‍ വലഞ്ഞിരിക്കുകയാണ്.