രാജ്യത്തെ ആദ്യ സൗരോര്‍ജ ട്രെയിന്‍ പുറത്തിറക്കി

249

ന്യൂഡല്‍ഹി: രാജ്യത്തെ ആദ്യത്തെ സൗരോര്‍ജ ട്രൈയിന്‍ റെയില്‍വേ പുറത്തിറക്കി. ബെട്ടറി സംവിധാനം ഘടിപ്പിച്ച്‌ രാത്രകളില്‍ കൂടി ട്രൈയിനിനാവശ്യമായ വൈദ്യുതി ഉറപ്പു വരുത്തുന്ന രീതിയിലാണ് സംവിധാനിച്ചിരിക്കുന്നത്. ഡീസല്‍ ഇലക്‌ട്രിക്കല്‍ മള്‍ട്ടിപ്പിള്‍ യൂനിറ്റ് (ഡെമു) എന്നപേരിലാണ് ട്രൈയിന്‍ പുറത്തിറക്കിയിരിക്കുന്നത്. ലൈറ്റ്, ഫാന്‍, ഇലക്‌ട്രോണിക് ഡിസ്പ്ലേ സംവിധാനം തുടങ്ങി ട്രൈയിനിന് ആവശ്യമായ മുഴുവന്‍ വൈദ്യുതിയും സൗരോര്‍ജ പനലില്‍ നിന്ന് ലഭ്യമാകുന്ന രീതിയിലാണ് ലംവിധാനിച്ചിരിക്കുന്നത്. ഇന്നലെ ഡല്‍ഹിയിലെ സഫ്ദര്‍ജംഗ് റെയില്‍വേ സ്റ്റേഷനില്‍ കേന്ദ്ര റെയില്‍വേ മന്ത്രി സുരേഷ് പ്രഭു ഉദ്ഘാടനം നിര്‍വഹിച്ചു. രാജ്യത്തെ ട്രൈനുകള്‍ കൂടുതല്‍ പരിസ്ഥതി സൗഹൃദമാകുന്നതിന്റെ തുടക്കമാണെന്ന് അദ്ദേഹം പറഞ്ഞു. ഡല്‍ഹിയിലെ സറായി റോഹിലയില്‍ നിന്ന് ഹരിയാനയിലെ ഫറൂഖ് നഗര്‍ വരെയാണ് ഡെമു ട്രെയിനിന്റെ കന്നിയാത്ര. 300 വാട്ട് ഉത്പാദിപ്പിക്കുന്ന 16 സൗരോര്‍ജ പാനലുകളാണ് ആറ് കോച്ചുകളിലായി ഡെമു ട്രെയിനില്‍ ഇടംപിടിച്ചിരിക്കുന്നത്. മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിക്ക് കീഴില്‍, 54 ലക്ഷം രൂപ ചെലവിഴിച്ചാണ് സൗരോര്‍ജ പാനലുകള്‍ നിര്‍മിച്ചത്.
ലോകത്ത് തന്നെ ഇതാദ്യമായാണ് റെയില്‍വേ ഗ്രിഡുകളായി സൗരോര്‍ജ പാനലുകള്‍ ഉപയോഗിക്കുന്നത്. അടിയന്തരാവശ്യങ്ങള്‍ക്കായി ബാറ്ററി വൈദ്യുതിയും ഡെമു ട്രെയിനില്‍ ഒരുക്കിയിട്ടുണ്ട്. 72 മണിക്കൂറോളം ബാറ്ററി കരുത്തില്‍ ഓടാന്‍ പ്രാപ്തമാണ് ഡെമു ട്രെയിന്‍.

NO COMMENTS