കായംകുളം റെയില്‍വേ സ്റ്റേഷനില്‍ ഗുഡ്സ് ട്രെയിനില്‍ നിന്നു ഇന്ധനം ചോര്‍ന്നു

199

ആലപ്പുഴ: കായംകുളം റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന ഗുഡ്സ് ട്രെയിനില്‍ നിന്നു ഇന്ധനം ചോര്‍ന്നു. പെട്രോളുമായി വന്ന ഗുഡ്സ് ട്രെയിനിലെ ടാങ്കറില്‍ നിന്നാണ് ഇന്ധനം ചോരുന്നത്. ഇന്ധനവുമായി തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന ഗുഡ്സ് ട്രെയിനിലെ ടാങ്കറിലാണ് ചോര്‍ച്ചയുണ്ടായത്.
ബുധനാഴ്ച രാവിലെ സ്റ്റേഷനിലെത്തിയ യാത്രക്കാരാണ് ഇന്ധനം ചോരുന്ന വിവരം റെയില്‍വേ അധികൃതരെ അറിയിച്ചത്. ചോര്‍ച്ചയടയ്ക്കാന്‍ ശ്രമം തുടരുകയാണെന്നു അധികൃതര്‍ അറിയിച്ചു.

NO COMMENTS