ബിഹാറില്‍ രാജ്യറാണി എക്സ്പ്രസ് പാളം തെറ്റി

221

സഹാര്‍സ : ബിഹാറിലെ സഹാര്‍സയില്‍ ട്രെയിന്‍ പാളം തെറ്റി. സഹാര്‍സ – പാറ്റ്ന രാജ്യറാണി എക്സ്പ്രസ് ട്രെയിനിന്റെ രണ്ട് ബോഗികളാണ് പാളം തെറ്റിയത്. ഞായറാഴ്ച രാവിലെ ഒമ്ബതോടെയായിരുന്നു സംഭവം. സഹാര്‍സ റെയില്‍വെ സ്റ്റേഷനിലെ പ്രധാന പ്ലാറ്റ്ഫോമിലേക്ക് ട്രെയിന്‍ എത്തുമ്ബേഴായിരുന്നു അപകടം. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. അപകടത്തെ തുടര്‍ന്ന് ഈ ഭാഗത്തെ ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു

NO COMMENTS

LEAVE A REPLY