കോട്ടയം വഴിയുള്ള തീവണ്ടിഗതാഗതത്തില്‍ നിയന്ത്രണം

157

തിരുവനന്തപുരം : കുറുപ്പുന്തറ-ഏറ്റുമാനൂര്‍ പാതയില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ കോട്ടയം വഴിയുള്ള തീവണ്ടിഗതാഗതത്തില്‍ ബുധന്‍, വ്യാഴം ദിവസങ്ങളില്‍ നിയന്ത്രണമുണ്ടാകുമെന്ന് അധികൃതര്‍ അറിയിച്ചു.

കൊല്ലം-എറണാകുളം പാതയിലെ ആറ് പാസഞ്ചറുകള്‍ റദ്ദാക്കിയിട്ടുണ്ട്. 24ന് ഹൈദരാബാദിലേക്കുള്ള ശബരി, നിസാമുദീന്‍ തിരുവനന്തപുരം, ഡെറാഡൂണ്‍-കൊച്ചുവേളി, ന്യൂഡല്‍ഹി-തിരുവനന്തപുരം കേരള എക്‌സ്പ്രസുകള്‍ കോട്ടയം പാത ഒഴിവാക്കി ആലപ്പുഴ വഴി തിരിച്ചു വിടും. ഈ തീവണ്ടികള്‍ക്ക് ഹരിപ്പാട്, അമ്ബലപ്പുഴ, ചേര്‍ത്തല സ്റ്റേഷനുകളില്‍ സ്റ്റോപ്പുണ്ടാകും. ശബരി, പരശുറാം, കേരള, എക്‌സ്പ്രസുകള്‍ ഉള്‍പ്പെടെയുള്ള തീവണ്ടികള്‍ വൈകാനിടയുണ്ട്.

NO COMMENTS