ഉത്തര്‍പ്രദേശിൽ ട്രെയിന്‍ പാളംതെറ്റി അഞ്ച് പേർ മരിച്ചു

164

റായ്ബറേലി : ട്രെയിന്‍ പാളംതെറ്റി അഞ്ച്
പേർ മരിച്ചു. ഉത്തര്‍പ്രദേശിലെ റായ്ബറേലിയില്‍ ഹര്‍ചന്ദ്പുര്‍ സ്റ്റേഷനു സമീപമാണ് ന്യൂ ഫറാക്ക എക്‌സ്പ്രസിന്റെ പാളം തെറ്റിയത്. അപകടത്തില്‍ നിരവധിപ്പേര്‍ക്ക് പരിക്കേറ്റു. ഇന്ന് രാവിലെയാണ് അപകടമുണ്ടായത്.
റായ്ബറേലിയില്‍നിന്നും ഡല്‍ഹിയിലേക്ക് പോകവെയാണ് അപകടമുണ്ടായത്. റെയില്‍വേ പോലീസും അഗ്‌നിശമനസേനയും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ട്രെയിന്റെ ആറു ബോഗികള്‍ പാളം തെറ്റിയത്. അതേസമയം, ട്രെയിന്‍ പാളം തെറ്റാനുണ്ടായ കാരണം വ്യക്തമല്ല.

NO COMMENTS