ആലപ്പുഴ കരുവാറ്റയില്‍ ട്രാക്കില്‍ മരം വീണു ; ട്രെയിനുകള്‍ വൈകിയോടുന്നു

168

ആലപ്പുഴ: ശക്തമായ മഴയില്‍ ആലപ്പുഴ കരുവാറ്റയില്‍ ട്രാക്കില്‍ മരം വീണതിനെ തുടര്‍ന്ന് ട്രെയിനുകള്‍ വൈകിയോടുന്നു. ഹരിപ്പാടിനും കരുവാറ്റയ്ക്കുമിടയില്‍ തീരദേശ റെയില്‍പാതയില്‍ ഇന്ന് പുലര്‍ച്ചെ ആയിരുന്നു അപകടം. മംഗളൂരു – തിരുവനന്തപുരം മാവേലി എക്‌സ്‌പ്രസ് കടന്നു വരുന്നതിന് അല്‍പം മുമ്പാണ് മരം വീണത്. തുടര്‍ന്ന് ട്രെയിന്‍ രണ്ട് മണിക്കൂറോളം പിടിച്ചിട്ടു. അപകടത്തെ തുടര്‍ന്ന് ബംഗളൂരു കൊച്ചുവേളി എക്‌സ്‌പ്രസ് ഒന്നര മണിക്കൂറം ഗുരുവായൂര്‍ – തിരുവനന്തപുരം ഇന്റര്‍സിറ്റി എക്‌സ്‌പ്രസ് ഒരു മണിക്കൂറും വൈകിയോടുകയാണ്.

NO COMMENTS