ഗതാഗത നിയമം തെറ്റിക്കുന്നവര്‍ കുടുങ്ങും – നിയമ ലംഘകരെ വഴിയില്‍ ഓടിച്ചിട്ട് പിടിക്കില്ല.

113

തിരുവനന്തപുരം: ഗതാഗത നിയമം തെറ്റിക്കുന്നവര്‍ കുടുങ്ങും.എന്നാല്‍ നിയമ ലംഘകരെ ഇനി വഴിയില്‍ ഓടിച്ചിട്ട് പിടിക്കില്ല. റോഡിലെ ഗതാഗത ലംഘനങ്ങള്‍ കണ്ടെത്താന്‍ അത്യാധുനിക ഇന്റര്‍ സെപ്റ്റര്‍ വാഹനങ്ങള്‍ മോട്ടോര്‍ വാഹന വകുപ്പ് നിരത്തി ലിറക്കുന്നു. എല്ലാ വാഹനങ്ങളും കൈകാണിച്ച്‌ നിര്‍ത്താതെ ക്യാമറ വഴി നിയമ ലംഘ നം കണ്ടെത്തുന്ന വാഹനം മാത്രം പരിശോധിക്കാനാണ് ഇന്റര്‍ സെപ്റ്റര്‍. ഏക ദേശം 25 ലക്ഷം രൂപ മുടക്കിയാണ് അത്യാധുനിക ഇന്റര്‍സെപ്റ്ററുകള്‍ നിര്‍മ്മിക്കുന്നത്.

അല്‍ക്കോമീറ്റര്‍ അടക്കമുള്ള സൗകര്യം വാഹനത്തില്‍ ഉണ്ടാകും. മൂന്നാഴ്ചയ്ക്കകം 17 ഇന്റര്‍സെപ്റ്റര്‍ വാഹന ങ്ങള്‍ നിരത്തുകളിലെത്തുമെന്നാണ് ഗതാഗത വകുപ്പ് അറിയിച്ചിരിക്കുന്നത്. മദ്യപിച്ച്‌ വാഹനമോടിച്ച്‌ പിടിക്ക പ്പെട്ടാല്‍ അപ്പള്‍ തന്നെ രക്തത്തിന്റെ മദ്യത്തിന്റെ അളവും ആളുടെ പടവും അടക്കം പ്രിന്റായി ഉദ്യോഗസ്ഥരുടെ കൈയ്യിലെത്തും. ഇത് പിന്നീട് തെളിവായി കോടതിയില്‍ ഉപയോഗിക്കുകയും ചെയ്യും. ഇന്റര്‍സെപ്റ്ററിലൂടെ നിയമ ലംഘനം ബോധ്യപ്പെട്ടാല്‍, ആവശ്യപ്പെട്ടിട്ടും നിര്‍ത്താതെ പോകുന്ന വാഹനങ്ങളെ കരിമ്ബട്ടികയില്‍ പെടുത്തും.

അത് മാത്രമല്ല, ഒന്നര കിലോമീറ്റര്‍ വരെ ദൂര പരിധിയുള്ള റഡാര്‍, 180 ഡിഗ്രി വൈഡ് ആംഗിള്‍ വീഡിയോ ക്യാമറ, ഹൈഡ് ലൈറ്റിന്റെ പ്രകാശ തീവ്രത അളക്കുന്ന ലക്സ് മീറ്റര്‍ തുടങ്ങിയവയും വാഹനത്തിലുണ്ടാകും. സേഫ് കേരള പദ്ധതിയുടെ ഭാഗമായാണ് ഇന്റര്‍സെപ്റ്റര്‍

NO COMMENTS