വിജിലന്‍സ് കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് തച്ചങ്കരി സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

175

വരവില്‍ കവിഞ്ഞ സ്വത്ത് സമ്ബാദിച്ചതിന് വിജിലന്‍സ് രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് തച്ചങ്കരി സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.തന്റെ വരുമാനത്തിന്റെ കണക്ക് വിജിലന്‍സ് ചൂണ്ടിക്കാട്ടിയത് കൃത്യമല്ലെന്നാണ് തച്ചങ്കരിയുടെ വാദം. സഹോദരങ്ങളുടേയും മറ്റ് സ്വത്ത് തന്റേതാണെന്ന നിലയിലാണ് വിജിലന്‍സ് ചിത്രീകരിച്ചിരിക്കുന്നതെന്നും അതുകൊണ്ട് ഹര്‍ജി നിലനില്‍ക്കില്ലെന്നുമാണ് തച്ചങ്കരിയുടെ വാദം. ജസ്റ്റിസ് കെമാല്‍ പാഷയുടെ ബെഞ്ചാണ് കേസ് പരിഗണിക്കുക.