എത്ര കാത്തുനില്‍ക്കേണ്ടി വന്നാലും ടോള്‍ നല്‍കണമെന്ന് ദേശീയപാതാ അതോറിറ്റിയുടെ വിജ്ഞാപനം

243

ന്യൂഡല്‍ഹി: രാജ്യത്തെ ടോള്‍ കമ്ബനികള്‍ക്ക് അനുകൂലമായി ദേശീയപാതാ അതോറിറ്റി പ്രത്യേക വിജ്ഞാപനം പുറത്തിറക്കി. ടോള്‍ പ്ലാസയില്‍ അഞ്ച് വാഹനങ്ങളില്‍ കൂടുതല്‍ വരിയില്‍ കാത്തുനില്‍പ്പുണ്ടെങ്കിലും ട്രാക്ക് തുറന്നു കൊടുക്കണ്ടതില്ല. ടോള്‍ നിരക്ക് നല്‍കാതെ സൗജന്യ സഞ്ചാരം സാദ്ധ്യമല്ലെന്നും പുതിയ വിജ്ഞാപനത്തില്‍ വ്യക്തമാക്കുന്നു. ടോള്‍ പ്ലാസകളില്‍ തിരക്കുണ്ടെങ്കില്‍ ടോള്‍ നല്‍കേണ്ടതില്ലെന്ന എന്നത് തെറ്റിദ്ധാരണയാണെന്നും ദേശീയപാതാ അതോറിറ്റി വ്യക്തമാക്കി. തൃശൂര്‍ പാലിയേക്കര ടോള്‍ പ്ലാസയില്‍ നിരന്തരമുണ്ടാകുന്ന തര്‍ക്കങ്ങളെ തുടര്‍ന്നാണ് പ്രത്യേക വിജ്ഞാപനം ഇറക്കിയത്.

NO COMMENTS