ഇന്ന് ലോക വിഡ്‌ഢി ദിനം – പറ്റിക്കാനും പറ്റിക്കപ്പെടാനുമായി ഒരു ദിനം

282
April fool's day, Typography, Colorful design template , vector illustration.

തൊട്ടടുത്തുളളവനെ എങ്ങനെ പറ്റിക്കാമെന്നാണ് പലരും ഈ ദിനത്തിൽ ആലോചിക്കുന്നത്. ഇല്ലാത്ത സംഭവങ്ങൾ ഉണ്ടായെന്ന് പറഞ്ഞാണ് പലരും ഈ ഫൂളാക്കൽ പരിപാടി നടത്താറ്. പറ്റിക്കുന്നതിനങ്ങനെ പ്രായ പരിധിയൊന്നുമില്ല. കൊച്ചു കുട്ടികൾ മുതൽ മുതിർന്നവർ വരെ ഈ ഫൂളാക്കലിന് ഇരയാവാറുണ്ട്. ഏവരും ജാഗ്രതയോടെ ഇരിക്കുന്ന ദിവസം കൂടിയാണ് ഏപ്രിൽ ഒന്ന്. എങ്ങനെയാണ് അന്ന് പണിവരുകയെന്ന് ആർക്കും അറിയില്ല. ഇല്ലാത്ത കാര്യം നടന്നുവെന്ന് വരെ പറഞ്ഞ് കളയും ചില വിരുതന്മാർ. പിന്നീട് പറഞ്ഞും ഓർത്തും ചിരിക്കാനുളള വക നൽകുന്നതാണ് ഏപ്രിൽ ഫൂൾ തമാശകൾ. ഫോൺ വിളികളിലൂടെയും സന്ദേശങ്ങളായും കത്തായും അങ്ങനെ ഏത് രൂപത്തിലും ലോക വിഡ്‌ഢി ദിനത്തിൽ പണിവരും. എത്ര കരുതിയിരുന്നാലും എങ്ങനെയെങ്കിലും ഈ പറ്റിക്കലിൽ പെട്ട് പോവാറുമുണ്ട് പലരും.

റോമിൽ നടന്നിരുന്ന ഹിലരിയ എന്ന ആഘോഷത്തിന്റെ ഭാഗമായാണ് ഏപ്രിൽ ഫൂൾ വന്നതെന്നും പറയപ്പെടുന്നു. വേഷം മാറി ജനങ്ങളെ പറ്റിക്കുന്ന ആഘോഷമാണ് ഹിലരിയ. അത് മാത്രമല്ല പുതിയ ഉത്സവത്തിന്റെ,വസന്തത്തിന്റെ തുടക്കാണ് ലോക വിഡ്‌ഢി ദിനമെന്നും പറയപ്പെടുന്നുണ്ട്.
പറഞ്ഞ് കേൾക്കുന്ന കഥകളിൽ മറ്റൊന്ന് റോമിലെ നാടോടിക്കഥയാണ്. കോൺസ്റ്റന്റൈൻ ചക്രവർത്തി റോം ഭരിച്ചു കൊണ്ടിരിക്കെയാണ് വിഡ്‌ഢികളുടെ ദിനത്തിന്റെ പിറവിയെന്നാണ് ആ കഥ. ഒരിക്കൽ കൊട്ടാരം വിദൂഷകനായ കൂഗൾ എന്നൊരാളെ ചക്രവർത്തി ഒരു ദിവസത്തെ രാജാവായി അവരോധിച്ചു. ഏറ്റവും മണ്ടത്തരം നിറഞ്ഞ ഒരു കല്‌പന കൂഗൾ പുറപ്പെടുവിച്ചെന്നും അന്ന് തൊട്ടാണ് വിഡ്‌ഢി ദിനം പിറന്നതെന്നുമാണ് ഈ കഥ. ലോക വിഡ്‌ഢി ദിനത്തിന്റെ പിറവിയ്‌ക്ക് പിന്നിലെ കഥ എന്ത് തന്നെയായിരുന്നാലും വൻ സ്വീകാര്യതയാണ് ഈ ദിനത്തിന് ലോകമെമ്പാടുമുളളത്.

പറ്റിക്കപ്പെടലുകൾക്ക് വിധേയരാവരുതേയെന്നാണ് മാർച്ച് 31രാത്രി കിടന്നുറങ്ങുമ്പോൾ തന്നെ പലരും ആഗ്രഹിക്കുക. എന്നാൽ ഏപ്രിൽ ഒന്ന് രാവിലെ ഈ വിഷയം പലരും മറന്നു പോവുകയും ചെയ്യാറുണ്ട്. അവർ ചിലപ്പോൾ ഈ ഫൂളാക്കലിൽ സുഖ സുന്ദരമായി വീണു പോവാറുമുണ്ട്. ആർക്കും ആരെയും സുഖമായി പറ്റിക്കാനുളള ലൈസൻസ് നൽകുന്ന ദിനം കൂടിയാണിത്. ചമ്മി നിൽക്കുന്നവരോട് അയ്യേ, പറ്റിച്ചേ, ഏപ്രിൽ ഫൂൾ എന്ന് പറയുന്നത് വൻ പൊട്ടിച്ചിരികൾക്കാണ് വഴിവെക്കാറ്. പറ്റിക്കപ്പെടുന്നവന് അമളി മനസിലാവുമ്പോൾ ദേഷ്യം വരുമെങ്കിലും പിന്നീടത് എന്നെന്നും ഓർത്തു വയ്ക്കാവുന്ന ഓർമയാവുമെന്നാണ് പറ്റിക്കപ്പെട്ടിട്ടുളളവർ പറയുന്നത്.
ലോക വിഡ്‌ഢി ദിനത്തിന്റെ പിറവിയെ പറ്റി പല കഥകളുമുണ്ട്. പക്ഷേ ഇതൊന്നും ഉറപ്പില്ലാത്ത ഊഹാപോഹങ്ങൾ മാത്രമാണ്.

വിഡ്‌ഢി ദിനത്തിന്റെ തുടക്കത്തെ കുറിച്ച് ഊഹാപോഹങ്ങളൊഴികെ വിശ്വസിക്കാവുന്ന, ഉറപ്പുളള ഒരറിവും ഇല്ലയെന്നതും ഒരു വസ്‌തുതയാണ്. യൂറോപ്യൻ രാജ്യങ്ങളിലാണ് വിഡ്‌ഢി ദിനത്തിന്റെ തുടക്കമെന്ന് കരുതപ്പെടുന്നു. പറഞ്ഞ് കേൾക്കുന്നതിൽ പ്രശസ്‌തമായ കഥകളിലൊന്ന് ഒരു കലണ്ടറിൽ വരുത്തിയ മാറ്റമാണ് ഏപ്രിൽ ഫൂളെന്ന ദിനത്തിലേക്ക് നയിച്ചതെന്നാണ്. 1582ൽ ഫ്രാൻസിൽ നടന്ന രസകരമായ ഒരു കലണ്ടർ പരിഷ്‌കരണമാണ് ഏപ്രിൽ ഫൂളിലേക്ക് വഴിവച്ചതെന്നാണ് പറയപ്പെടുന്നത്. അതുവരെ മാർച്ച് 25 മുതൽ ഏപ്രിൽ ഒന്ന് വരെയായിരുന്നു പുതു വർഷമായി ആഘോഷിച്ചിരുന്നത്.

പോപ്പ് ഗ്രിഗറി പതിമൂന്നാമൻ മാർപാപ്പയായിരിക്കുന്ന കാലത്ത് ജൂലിയൻ കലണ്ടർ മാറ്റി ഗ്രിഗോറിയൻ കലണ്ടറാക്കി. എന്നാൽ ഗ്രിഗോറിയൻ കലണ്ടർ നിലവിൽ വന്നപ്പോൾ ജനുവരി ഒന്നിനായി പുതുവർഷം. ഇത് ജനുവരി ഒന്നിലേക്ക് മാറി. എന്നാൽ ഈ മാറ്റം ലോകമറിയാൻ ദിവസങ്ങളെടുത്തു. ഇതറിയാത്ത പലരും പഴയത് പോലെ ഏപ്രിലിൽ പുതുവർഷമാഘോഷിച്ചു. പുതിയ കലണ്ടർ വന്നിട്ടും ഏപ്രിൽ ഒന്നിന് തന്നെ പുതുവർഷമാഘോഷിച്ചവരെ ലോകം വിഡ്‌ഢികൾ എന്ന് വിളിച്ചു തുടങ്ങിയതിലൂടെയാണ് ലോക വിഡ്‌ഢി ദിനത്തിന്റെ തുടക്കമെന്ന് കരുതപ്പെടുന്നു. പിന്നീട് കാലം പോകുതോറും ഈ ദിനത്തിന് പ്രീതിയും വർദ്ധിച്ചു തുടങ്ങി. മറ്റുളളവരെ പറ്റിക്കാനൊരു ദിനം എന്ന നിലക്കാണ് ഈ ദിവസം പ്രശസ്‌തി നേടിയത്. ഇത് വെറും ഊഹം മാത്രമാണ്.

റോമിൽ നടന്നിരുന്ന ഹിലരിയ എന്ന ആഘോഷത്തിന്റ ഭാഗമായാണ് ഏപ്രിൽ ഫൂൾ വന്നതെന്നും പറയപ്പെടുന്നു. വേഷം മാറി ജനങ്ങളെ പറ്റിക്കുന്ന ആഘോഷമാണ് ഹിലരിയ. അത് മാത്രമല്ല പുതിയ ഉത്സവത്തിന്റെ,വസന്തത്തിന്റെ തുടക്കാണ് ലോക വിഡ്‌ഢി ദിനമെന്നും പറയപ്പെടുന്നുണ്ട്.
പറഞ്ഞ് കേൾക്കുന്ന കഥകളിൽ മറ്റൊന്ന് റോമിലെ നാടോടിക്കഥയാണ്. കോൺസ്റ്റന്റൈൻ ചക്രവർത്തി റോം ഭരിച്ചു കൊണ്ടിരിക്കെയാണ് വിഡ്‌ഢികളുടെ ദിനത്തിന്റെ പിറവിയെന്നാണ് ആ കഥ. ഒരിക്കൽ കൊട്ടാരം വിദൂഷകനായ കൂഗൾ എന്നൊരാളെ ചക്രവർത്തി ഒരു ദിവസത്തെ രാജാവായി അവരോധിച്ചു. ഏറ്റവും മണ്ടത്തരം നിറഞ്ഞ ഒരു കല്‌പന കൂഗൾ പുറപ്പെടുവിച്ചെന്നും അന്ന് തൊട്ടാണ് വിഡ്‌ഢി ദിനം പിറന്നതെന്നുമാണ് ഈ കഥ. ലോക വിഡ്‌ഢി ദിനത്തിന്റെ പിറവിയ്‌ക്ക് പിന്നിലെ കഥ എന്ത് തന്നെയായിരുന്നാലും വൻ സ്വീകാര്യതയാണ് ഈ ദിനത്തിന് ലോകമെമ്പാടുമുളളത്.

മറ്റുളളവരെ പറ്റിക്കുമ്പോൾ അവരെ വേദനിപ്പാക്കാതിരിക്കാനും ശ്രദ്ധിക്കേണ്ടതാണ്. ചിരി പടർത്താൻ വേണ്ടിയുളളതാണ് ലോക വിഡ്‌ഢി ദിനം.ഏപ്രിൽ ഒന്ന് മുഴുവനായും പറ്റിക്കാൻ പാടില്ലെന്നാണ് പറയപ്പെടുന്നത്. ഉച്ച വരെ മാത്രമേ പറ്റിക്കാൻ പാടൂ എന്നാണ് പൊതുവെ പറയപ്പെടുന്നത്. എന്നാൽ അമേരിക്കയിൽ ഏപ്രിൽ ദിവസം ഒരു ദിനം നീണ്ടുനിൽക്കുന്ന പരിപാടിയാണ്. സ്കോട്ട്‌ലൻഡിലാകട്ടെ രണ്ട് ദിവസം നീളുന്നതാണ് ഏപ്രിൽ ഫൂൾ. ഫോൺ വിളിച്ചും കത്തുകളയച്ചുമെല്ലാമാണ് ഇവരുടെ ഏപ്രിൽ ഫൂൾ ആഘോഷങ്ങൾ.

തയ്യാറാക്കിയത് – സനൂജ

NO COMMENTS