ക്രിക്കറ്റ് ക​ളി​ക്കാ​രു​ടെ ഭാര്യമാർ ത​മ്മി​ല​ടി.

233

കൊ​ളം​ബോ: ശ്രീ​ല​ങ്ക​ന്‍ ക്രി​ക്ക​റ്റി​ല്‍ ക​ളി​ക്കാ​രു​ടെ ഭാ​ര്യ​മാ​രു​ടെ ത​മ്മി​ല​ടി. ഏ​ക​ദി​ന നാ​യ​ക​ന്‍ ല​സി​ത് മ​ലിം​ഗ, മു​ന്‍ നാ​യ​ക​ന്‍ തി​സാ​ര പെ​രേ​ര എ​ന്നി​വ​രു​ടെ ഭാ​ര്യ​മാ​രാ​ണ് ഫേ​സ്ബു​ക്കി​ല്‍ പോ​ര​ടി​ച്ച​ത്. പെ​രേ​ര​യെ നീ​ക്കി അ​ടു​ത്തി​ടെ ല​ങ്ക​ന്‍ ടീ​മി​ന്‍റെ നാ​യ​ക​സ്ഥാ​നം മ​ലിം​ഗ​യെ ഏ​ല്‍​പ്പി​ച്ചി​രു​ന്നു. ഇ​തി​നി​ടെ മ​ലിം​ഗ​യും പെ​രേ​ര​യും ത​മ്മി​ലു​ള്ള ആ​ശ​യ​പ്ര​ശ്നം ഭാ​ര്യ​മാ​ര്‍ ഏ​റ്റെ​ടു​ത്ത​തോ​ടെ സം​ഗ​തി കൈ​വി​ടു​ക​യാ​യി​രു​ന്നു. പെ​രേ​ര ല​ങ്ക​ന്‍ ക്രി​ക്ക​റ്റി​ല്‍ രാ​ഷ്ട്രീ​യ​ക്ക​ളി​ക്കു ശ്ര​മി​ക്കു​ന്ന​താ​യി മ​ലിം​ഗ​യു​ടെ ഭാ​ര്യ ടാ​നി​യ ഫേ​സ്ബു​ക്കി​ല്‍ പോ​സ്റ്റി​ട്ടു. ടീ​മി​ലെ സ്ഥാ​നം നി​ല​നി​ര്‍​ത്താ​നും നാ​യ​ക സ്ഥാ​നം തി​രി​ച്ചു​പി​ടി​ക്കാ​നും പെ​രേ​ര ശ്രീ​ല​ങ്ക​ന്‍ കാ​യി​ക​മ​ന്ത്രി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യെ​ന്നാ​യി​രു​ന്നു ടാ​നി​യ​യു​ടെ പ​രോ​ക്ഷ ആ​രോ​പ​ണം.

പി​ന്നാ​ലെ ഇ​തി​നു മ​റു​പ​ടി​യാ​യി പെ​രേ​ര​യു​ടെ ഭാ​ര്യ ഷെ​രാ​മി രം​ഗ​ത്തെ​ത്തി. ടാ​നി​യ​യു​ടെ ആ​രോ​പ​ണ​ങ്ങ​ള്‍ ത​ള്ളി​യ ഷെ​രാ​മി, മ​ലിം​ഗ​യു​ടെ ഭാ​ര്യ​യെ വം​ശീ​യ​മാ​യി ആ​ക്ഷേ​പി​ക്കു​ക​യും ചെ​യ്തു. ഇ​തോ​ടെ പ്ര​ശ്ന​ത്തി​ല്‍ ഇ​ട​പെ​ട​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് തി​സാ​ര പെ​രേ​ര ശ്രീ​ല​ങ്ക​ന്‍ ക്രി​ക്ക​റ്റ് ബോ​ര്‍​ഡി​ന് ക​ത്ത​യ​യ്ക്കു​ക​യാ​യി​രു​ന്നു. ഭാ​ര്യ​മാ​രു​ടെ ത​മ്മി​ല​ടി കാ​ര​ണം രാ​ജ്യ​ത്തി​നും ആ​രാ​ധ​ക​ര്‍​ക്കും മു​ന്നി​ല്‍ ത​ങ്ങ​ള്‍ വെ​റും പ​രി​ഹാ​സ ക​ഥാ​പാ​ത്ര​ങ്ങ​ളാ​യി മാ​റു​ന്നു​വെ​ന്ന് പെ​രേ​ര ക​ത്തി​ല്‍ പ​റ​യു​ന്നു.

NO COMMENTS