മഹാരാഷ്ട്രയില്‍ മദ്യം നിരോധിക്കണമെന്ന ആവശ്യവുമായി തൃപ്തി ദേശായി

238

മുംബൈ: ആരാധനാലയങ്ങളില്‍ സ്ത്രീകള്‍ക്ക് പ്രവേശനം നല്‍കണമെന്ന് ആവശ്യപ്പെട്ട് രാജ്യത്തുടനീളം സമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയ തൃപ്തി ദേശായിയുടെ അടുത്ത സമരം മദ്യനിരോധനത്തിനായി. മഹാരാഷ്ട്രയില്‍ മദ്യം നിരോധിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഭൂമാതാ ബ്രിഗേഡിന്റെ നേതാവായ തൃപ്തിയുടെ അടുത്ത നീക്കം. പൂനെയില്‍ നിന്നാണ് മദ്യത്തിനെതിരായ പ്രചാരണ പരിപാടി ആരംഭിക്കുകയെന്ന് തൃപ്തി പറഞ്ഞു. ബഹുഭൂരിപക്ഷം ആളുകളും മദ്യം കഴിക്കുന്നവരാണെന്നും ഇതുകൊണ്ടുള്ള ദുരിതം അനുഭവിക്കേണ്ടി വരുന്നത് സ്ത്രീകളാണെന്നും തൃപ്തി പറഞ്ഞു. അതിനാല്‍ സംസ്ഥാന വ്യാപകമായിട്ടാകും പ്രക്ഷോഭം നടത്തുക. ഗാര്‍ഹിക പീഡനം വര്‍ദ്ധിക്കുന്നതിനാല്‍ ഇതിനെതിരെ ‘തായ്ഗിരി’ ഗ്രൂപ്പുകള്‍ രൂപീകരിക്കുമെന്നും തൃപ്തി പറഞ്ഞു. മഹാരാഷ്ട്രയിലെ ചന്ദ്രാപൂര്‍ ജില്ലയില്‍ പൂര്‍ണ്ണമായും മദ്യനിരോധനം ഏര്‍പ്പെടുത്താമെങ്കില്‍ സംസ്ഥാനമൊട്ടാകെ ഇത് നടപ്പാക്കിക്കുടാ എന്നു അവര്‍ ചോദിക്കുന്നു. ഇക്കാര്യത്തില്‍ താന്‍ മഹാത്മാഗാന്ധിയുടെ പാതയാണ് താന്‍ പിന്തുടരുന്നതെന്നും സംസ്ഥാന സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ വന്‍ പ്രക്ഷോഭവുമായി മുന്നോട്ട് പോകുമെന്നുമാണ് തൃപ്തിയുടെ മുന്നറിയിപ്പ്.

NO COMMENTS

LEAVE A REPLY