ദാരിദ്ര്യം മൂലം ത്രിപുരയില്‍ ദമ്പതികള്‍ പെണ്‍കുട്ടിയെ വിറ്റു, വെറും 650 രൂപയ്ക്ക്

141

അഗര്‍ത്തല • ദാരിദ്ര്യം മൂലം ത്രിപുരയില്‍ ദമ്പതികള്‍ പെണ്‍കുട്ടിയെ വിറ്റു, വെറും 650 രൂപയ്ക്ക്. പിന്നാക്ക പ്രദേശമായ ദലായ് ജില്ലയിലെ ഗണ്ടാചേരയിലെ ആദിവാസി ദമ്പതിമാരാണ് പോറ്റാന്‍ കഴിയാത്തതിനാല്‍ കുട്ടിയെ വില്‍പന നടത്തിയത്. ഒരു പ്രാദേശിക ദിനപത്രമാണ് വാര്‍ത്ത പുറത്തുകൊണ്ടുവന്നത്.ഇതേ തുടര്‍ന്ന് മാതാപിതാക്കളായ ഹരിതയെയും ചരണെയും പൊലീസ് അറസ്റ്റ്ചെയ്തു. കഴിഞ്ഞ 18ന് ഇവര്‍ രണ്ടുവയസ്സുകാരി മകളെ വിറ്റു എന്നാണ് കേസ്. ഇതേസമയം, കുഞ്ഞിനെ നന്നായി പഠിപ്പിക്കാനായി ദമ്ബതിമാര്‍ മറ്റൊരാള്‍ക്ക് കൈമാറിയതാണെന്നു സംഭവസ്ഥലം സന്ദര്‍ശിച്ച സബ് കലക്ടര്‍ അറിയിച്ചു. കുട്ടിയെ കണ്ടെത്തി തിരികെ മാതാപിതാക്കളെ ഏല്‍പ്പിച്ചതായും അദ്ദേഹം പറഞ്ഞു.സംസ്ഥാനത്തെ ആദിവാസി മേഖലയിലുള്ളവര്‍ പട്ടിണികൊണ്ട് മരിക്കുകയാണെന്ന് വാര്‍ത്ത ഉദ്ധരിച്ച്‌ തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എ സുദീപ് റോയ് ബര്‍മന്‍ ആരോപിച്ചു.