ഭിന്നശേഷിക്കാര്‍ക്ക് മുച്ചക്ര വാഹനം വിതരണം ചെയ്തു

238

കാസര്‍കോട് : ശാരീരിക മാനസിക വെല്ലുവിളി നേരിടുന്നവര്‍ക്കുള്ള ജില്ലാതല കര്‍മ്മ പദ്ധതിയുടെ ഭാഗമായി ഭിന്നശേഷിക്കാര്‍ക്ക് നല്‍കുന്ന മുച്ചക്ര വാഹനം വിതരണം ചെയ്തു. പദ്ധതിയുടെ ഉദ്ഘാടനം ജില്ല പഞ്ചായത്ത് പ്രസിഡന്റ് എജിസി ബഷീര്‍ നിര്‍വ്വഹിച്ചു.

ജില്ല പഞ്ചായത്തിന്റെ ഭിന്നശേഷി സൗഹൃദ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഭിന്നശേഷിക്കാരുടെ യാത്രാ സൗകര്യം മെച്ചപ്പെടുത്താനായി 28 പേര്‍ക്കാണ് അധിക വീല്‍ ഘടിപ്പിച്ച സ്‌കൂട്ടര്‍ വിതരണം ചെയ്തത്. 79000 രൂപ വിലയുള്ള സ്‌കൂട്ടറുകളാണ് വിതണം ചെയ്തത്. ഭിന്ന ശേഷി സൗഹൃദ ഭവനം, പെട്ടിക്കടകള്‍ ഉപകരണങ്ങള്‍ എന്നിവയും ഭിന്നശേഷി സൗഹൃദ പദ്ധതിയില്‍ ലഭ്യമാക്കും.

ജില്ലാ പഞ്ചായത്ത് ക്ഷേമ കാര്യ വികസന സമിതി ചെയര്‍പേഴ്സണ്‍ എ പി ഉഷ അധ്യക്ഷയായി. ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബു വിശിഷ്ടാഥിതിയായി. ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍ ജോസഫ് റെബല്ലോ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പര്‍മാര്‍ സംസാരിച്ചു. ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി നന്ദകുമാര്‍ സ്വാഗതവും ജില്ലാ പഞ്ചായത്ത് ജൂനിയര്‍ സൂപ്രണ്ട് പിവി ഭാസ്‌കരന്‍ നന്ദിയും പറഞ്ഞു.

NO COMMENTS