കേരളത്തിൽ മൂന്നു കോവിഡ് മരണം കൂടി

44

കേരളത്തിൽ ഇന്ന്മൂന്നു കോവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. കോഴിക്കോട് ജില്ലയില്‍ രണ്ടുപേരും കൊല്ലം ജില്ലയില്‍ ഒരാളുമാണ് മരിച്ചത്. കോവിഡ് ചികിത്സയിലായിരുന്ന കൊട്ടാരക്കര തളച്ചിറ സ്വദേശി അസ്മാബീവിആണ് കൊല്ലത്ത് മരിച്ചത്.

73 വയസായിരുന്നു. ഇവരെ രോഗ ബാധയെത്തുടര്‍ന്ന് ഇരുപതാം തിയ്യതിയാണ് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് . രോഗം ഗുരുതരമായതോടെ പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകവേ ആയിരുന്നു മരണം.കോഴിക്കോട് പള്ളിക്കണ്ടി കെ ടി ആലിക്കോയ ആണ് വൈറസ് ബാധയെത്തുടര്‍ന്ന് മരിച്ചത്.

77 വയസായിരുന്നു ഇയാളുടെ നാല് കുടുംബാഗങ്ങള്‍ക്കും വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശി മുഹമ്മദിന്റെ മരണമാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്ത മറ്റൊരു മരണം. 63 വയസായിരുന്നു

NO COMMENTS