ലോറിയും കാറും കൂട്ടിയിടിച്ച്‌ മൂന്നു പേര്‍ മരിച്ചു.

97

തിരുവനന്തപുരം : ആറ്റിങ്ങലില്‍ പുലര്‍ച്ചെ പാല്‍ ലോറിയും കാറും കൂട്ടിയിടിച്ച്‌ മൂന്നു പേര്‍ മരിച്ചു. അഞ്ചു പേരുടെ നില ഗുരുതരം. കൊല്ലം കല്ലുവാതുക്കല്‍ സ്വദേശികളായ അസീം. മനീഷ്. പ്രിന്‍സ് എന്നിവരാണ് മരിച്ചത്. പരിക്കേറ്റവരെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

കാര്‍ പൂര്‍ണമായും തകര്‍ന്നു. ലോറിയില്‍ ഇടിച്ച കാര്‍ റോഡ് വശത്തെ മണ്‍തിട്ടയില്‍ ഇടിച്ചു മറിഞ്ഞു. ആറ്റിങ്ങല്‍ ഫയര്‍ ഫോഴ്‌സും ഹൈവേ പൊലീസും ആറ്റിങ്ങല്‍ പൊലീസും കല്ലമ്ബലം പോലീസും സ്ഥലത്തെത്തിയാണ് വാഹനത്തില്‍ കുടുങ്ങിയവരെ പുറത്തെടുത്ത് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് എത്തിച്ചത്.

കൊല്ലം ഭാഗത്ത്‌ നിന്ന് തിരുവനന്തപുരം ഭാഗത്തേക്ക്‌ വരുകയായിരുന്ന ലോറിയും എതിര്‍ദിശയില്‍ വന്ന കല്ലുവാതു ക്കല്‍ സ്വദേശികള്‍ സഞ്ചരിച്ച ഫോര്‍ച്യൂണര്‍ കാറുമാണ് ഇടിച്ചത്. കാറില്‍ 8 ഓളം പേര്‍ ഉണ്ടായിരുന്നു. അതില്‍ എല്ലാവര്‍ക്കും ഗുരുതര പരിക്കുണ്ട്. വിവാഹം കഴിഞ്ഞ വരനെയും വധുവിനെയും വധുവിന്റെ വീട്ടില്‍ കൊണ്ടാക്കിയ ശേഷം കല്ലുവാതുക്കലിലേക്ക് മടങ്ങി പോകുമ്ബോഴാണ് അപകടം നടന്നത്.

NO COMMENTS