കയര്‍ തൊഴിലാളി പെന്‍ഷന്‍ ലഭിക്കാത്തവര്‍ മസ്റ്ററിങ് നടത്തണം.

37

കാസര്‍കോട്: കേരള കയര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ നിന്നും കയര്‍ തൊഴിലാളി പെന്‍ഷന്‍ ലഭിച്ചിരുന്ന വരില്‍ മസ്റ്ററിങ് നടത്താത്ത കാരണത്താലും മസ്റ്ററിങ് പൂര്‍ത്തീകരിക്കാന്‍ കഴിയാത്ത കാരണത്താലും പെന്‍ഷന്‍ ലഭിക്കാത്തവര്‍ ഒക്‌ടോബര്‍ 15 നകം ആധാര്‍ കാര്‍ഡും, പെന്‍ഷന്‍ രേഖകളുമായി അക്ഷയ കേന്ദ്രങ്ങളില്‍ നേരിട്ടു ഹാജരായി പെന്‍ഷന്‍ മസ്റ്ററിങ്് നടത്തണം. ശാരീരിക ബുദ്ധിമുട്ടുളളവര്‍ക്ക് ഹോം മസ്റ്ററിങിന് ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപങ്ങളില്‍ അപേക്ഷ നല്‍കിയാല്‍ സൗകര്യം ലഭിക്കും.

കയര്‍ ക്ഷേമനിധി ബോര്‍ഡില്‍ നിന്നും പുതിയതായി പെന്‍ഷന്‍ ലഭിക്കുന്നതിനായി 2020 ഓഗസ്റ്റ് വരെ പെന്‍ഷന് / കുടുംബ പെന്‍ഷന് അപേക്ഷ സമര്‍പ്പിച്ചിട്ടുളള കയര്‍ തൊഴിലാളികളും രേഖകളുമായി അക്ഷയ കേന്ദ്രങ്ങളില്‍ എത്തി മസ്റ്റര്‍ ചെയ്യണം. ഏതെങ്കിലും കാരണത്താല്‍ മസ്റ്റര്‍ പരാജയപ്പെടുന്നവര്‍ അക്ഷയ കേന്ദ്രത്തില്‍ നിന്നുളള മസ്റ്റര്‍ ഫെയില്‍ റിപ്പോര്‍ട്ടും ബന്ധപ്പെട്ട അധികാരികള്‍ സാക്ഷ്യപ്പെടുത്തിയ ലൈഫ് സര്‍ട്ടിഫിക്കറ്റും സഹിതം ഒക്‌ടോബര്‍ 16 നകം ക്ഷേമനിധി ബോര്‍ഡിന്റെ ബന്ധപ്പെട്ട ഓഫീസുകളില്‍ അപേക്ഷ നല്‍കണം

തൊഴില്‍ തര്‍ക്കം പരിഹരിച്ചു

ഷിറിയ ഇംപീരിയല്‍ ഫ്യുവല്‍സ് എന്ന സ്ഥാപനത്തില്‍ നിന്നും മൂന്ന് തൊഴിലാളികളെ പിരിച്ചുവിട്ടു എന്ന തര്‍ക്കം ജില്ലാ ലേബര്‍ ഓഫീസര്‍ പി വത്‌സലന്റെ സാന്നിധ്യത്തില്‍ നടന്ന അനുരഞ്ജന ചര്‍ച്ചയില്‍ തര്‍ക്കം ഒത്തു തീര്‍പ്പിലെത്തി. അതുപ്രകാരം ഒരു തൊഴിലാളിയെ തിരിച്ചെടുക്കുന്നതിന് ധാരണയായി.മറ്റ് രണ്ട് പേരെയും സ്ഥാപനത്തില്‍ നിന്നും ഒഴിവാക്കുന്നതിനും അവര്‍ക്ക് സര്‍വ്വീസ് ആനുകൂല്യങ്ങള്‍ നല്‍കുന്നതിനും ഇരുവിഭാഗവും ധാരണയിലെത്തി.

ജില്ലാ ലേബര്‍ ഓഫീസില്‍ നടന്ന ചര്‍ച്ചയില്‍ യൂണിയനെ പ്രതിനിധീകരിച്ച് ജില്ലാ ഫ്യുവല്‍വര്‍ക്കേഴ്‌സ് യൂണിയന്‍ (സി.ഐ.ടി.യു) പ്രസിഡന്റ്. ടി.കെ. രാജന്‍, ബോസ്മാത്യു, തൊഴിലുടമ. അഹമ്മദ് ഷരീഫ് എന്നിവര്‍ പങ്കെടുത്തു.

NO COMMENTS