തോമസ് ഐസക്കിന്‍റെ അസിസ്റ്റന്‍റ് പ്രൈവറ്റ് സെക്രട്ടറി പി. കൃഷ്ണകുമാര്‍ അന്തരിച്ചു

180

തിരുവനന്തപുരം: ധനമന്ത്രി ഡോ. തോമസ് ഐസക്കിന്‍റെ അസിസ്റ്റന്‍റ് പ്രൈവറ്റ് സെക്രട്ടറി പി. കൃഷ്ണകുമാര്‍ (47) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം. സെക്രട്ടറിയേറ്റില്‍ പൊതുഭരണ വകുപ്പില്‍ സെഷന്‍ ഓഫീസറായിരുന്നു കൃഷ്ണകുമാര്‍. തോമസ് ഐസക് ആദ്യ ടേമില്‍ ധനമന്ത്രിയായപ്പോള്‍ കൃഷ്ണകുമാര്‍ പേഴ്സണല്‍ അസിസ്റ്റന്‍റ് ആയിരുന്നു. ഇത്തവണ പേഴ്സണല്‍ അസി. പ്രൈവറ്റ് സെക്രട്ടറിയായി.കോട്ടണ്‍ഹില്‍ ഗവ. എച്ച്‌.എസ്.എസില്‍ അധ്യാപികയായ കെ. ഉഷാറാണിയാണ് ഭാര്യ. രോഹിത് നാരായണന്‍, കെ. കല്യാണി എന്നിവര്‍ മക്കളാണ്. തൈക്കാട് ശാന്തികവാടത്തില്‍ വൈകുന്നേരം നാലിന് സംസ്കാരം നടത്തി.

NO COMMENTS

LEAVE A REPLY