വനിത മതിലിനല്‍ പങ്കെടുക്കാന്‍ ആരെയും നിര്‍ബന്ധിക്കില്ലെന്ന് തോമസ് ഐസക്

181

ആലപ്പുഴ : വനിതാ മതിലില്‍ പങ്കെടുത്തില്ലെങ്കില്‍ കുടുംബശ്രീ അംഗങ്ങള്‍ക്ക് വായ്പ നല്‍കുന്നില്ലെന്ന വാര്‍ത്ത നിഷേധിച്ച്‌ ധനമന്ത്രി തോമസ് ഐസക്. ആരോപണങ്ങള്‍ ഉന്നയിക്കുന്നവര്‍ നവോത്ഥാനത്തെ പിന്നോട്ടടിക്കാന്‍ ശ്രമിക്കുന്നവരെന്നും മന്ത്രി പറഞ്ഞു. വനിത മതിലിനല്‍ പങ്കെടുക്കാന്‍ ആരെയും നിര്‍ബന്ധിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. കുടുംബശ്രീ അംഗങ്ങള്‍ക്ക് വായ്പ നല്‍കുന്നത് ബാങ്കാണ്. വായ്പ നിഷേധിക്കാന്‍ ഉദ്യോഗസ്ഥര്‍ക്കാവില്ലെന്നും തോമസ് ഐസക് വിശദമാക്കി. വയോജന പെന്‍ഷന്‍ ലഭിക്കുന്നവരില്‍ നിന്ന് പിരിവ് നടത്തിയെന്ന ആരോപണം സര്‍ക്കാര്‍ അന്വേഷിക്കുമെന്നും തോമസ് ഐസക് കൂട്ടിച്ചേർത്തു.

NO COMMENTS