ധനകാര്യ ആക്‌ട് ഭേദഗതി : ആക്ഷേപം പരിശോധിക്കുമെന്നു ധനമന്ത്രി

226

തിരുവനന്തപുരം• ധനകാര്യ ആക്ടിലെ ചില ഭേദഗതികള്‍ക്കെതിരെ സ്വര്‍ണവ്യാപാര രംഗത്ത് ഉയരുന്ന പ്രതിഷേധം പ്രതിപക്ഷത്തിന്റെ കൂടി സഹകരണത്തോടെ പരിഹരിക്കാന്‍ കഴിയുമോ എന്ന് ആലോചിക്കാമെന്നു മന്ത്രി തോമസ് ഐസക് നിയമസഭയില്‍ അറിയിച്ചു. പി. ഉബൈദുല്ല അവതരിപ്പിച്ച സബ്മിഷനു മറുപടി നല്‍കുകയായിരുന്നു മന്ത്രി. വ്യാപാരികളുടെ ആവശ്യം കണക്കിലെടുത്താണ് ആദ്യം ഈ മാറ്റം കൊണ്ടുവന്നത്. എന്നാല്‍ നടപ്പിലാക്കിയപ്പോള്‍ അവര്‍ക്കു ബുദ്ധിമുട്ടുകളുണ്ടായി. അക്കൗണ്ടന്റ് ജനറല്‍ ഇക്കാര്യം നടപ്പാക്കണമെന്നും നിര്‍ദേശിച്ചിരിക്കുകയാണ്. അതുകൊണ്ടാണ് ഇപ്പോള്‍ നോട്ടിസ് നല്‍കേണ്ടിവന്നത്. ധനകാര്യ ആക്ടിനെക്കുറിച്ചുള്ള സബ്ജക്‌ട് കമ്മിറ്റി ചര്‍ച്ചയില്‍ പ്രതിപക്ഷവുമായി ഇക്കാര്യം ആലോചിക്കാമെന്നും മന്ത്രി പറഞ്ഞു.

NO COMMENTS

LEAVE A REPLY