ജിഎസ്ടിയിലൂടെ കേരളം നേട്ടം കൊയ്യുമെന്ന് തോമസ് ഐസക്ക്

172

തിരുവനന്തപുരം: ജൂലായ് ഒന്നുമുതല്‍ നടപ്പിലാക്കുന്ന ജിഎസ്ടിയിലൂടെ കേരളം നേട്ടം കൊയ്യുമെന്ന് ധനകാര്യ മന്ത്രി തോമസ് ഐസക്ക്. ജൂലായ് ഒന്നു മുതലുള്ള അടുത്ത മൂന്ന് വര്‍ഷം കേരളത്തിന്റെ അധികവരുമാനം 20ശതമാനം ആയിരിക്കുമെന്നും കേരളം ഒരു ഉപഭോഗ സംസ്ഥാനമായതു കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കയറ്റുമതി പൂര്‍ണ്ണമായും നികുതി വിമുക്തമായതുകൊണ്ട് തന്നെ കശുവണ്ടി, കയര്‍ മേഖലകള്‍ നേട്ടംകൊയ്യും. മുറികളുടെ വാടക കുറയുകയും ഭക്ഷണത്തിന് കാശ് കൂട്ടുകയും ചെയ്ത സാഹചര്യത്തില്‍ ടൂറിസംമേഖലയും നേട്ടമുണ്ടാക്കുംജിഎസ്ടി നടപ്പിലാക്കിയ ശേഷം സ്ഥിതിഗതികള്‍ പുനപരിശോധിച്ച്‌ തിരുത്തലുകള്‍ വരുത്തുമെന്നും വിലയിരുത്തലിന് അനുസരിച്ച്‌ അനുനയം നടത്താനുള്ള സാധ്യത ഉണ്ടായിരിക്കുമെന്നും കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്ലി ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും ഐസക്ക് അറിയിച്ചു.

NO COMMENTS