കള്ള് ഷാപ്പുകളിലൂടെ വിദേശമദ്യം വിതരണം ചെയ്യുന്നത് ആലോചനയിലില്ലെന്ന് തോമസ് ഐസക്ക്

157

തൃശൂര്‍: കള്ള് ഷാപ്പുകളിലൂടെ വിദേശമദ്യം വിതരണം ചെയ്യുന്നത് ആലോചനയിലില്ലെന്ന് ധനമന്ത്രി തോമസ് ഐസക്ക്. സംസ്ഥാന ഖജനാവ് കടുത്ത ഞെരുക്കത്തിലാണ്. മദ്യശാലകള്‍ അടച്ചുപൂട്ടിയതുമൂലം 5,000 കോടിയുടെ വരുമാനമാണ് കുറയുന്നത്. വരുമാനം കുറയുമെങ്കിലും ക്ഷേമപെന്‍ഷനുകള്‍ മുടങ്ങില്ല. വരുമാനത്തിലെ കുറവ് പരിഹരിക്കാന്‍ നികുതി കുടിശ്ശിക പിരിവ് ഊര്‍ജിതമാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. വാങ്ങല്‍ നികുതി സംബന്ധിച്ച സ്വര്‍ണ വ്യാപാരികളുടെ ആവശ്യം ന്യായമാണ്. യു.ഡി.എഫ് സര്‍ക്കാറിന്റെ കാലത്ത് ഉന്നയിച്ച വിഷയത്തില്‍ അന്നത്തെ ധനമന്ത്രി ഇതുസംബന്ധിച്ച് വ്യക്തമാക്കിയതുമാണ്. നിയമ ഭേദഗതി വരുത്തിയാലേ തീരുമാനമെടുക്കാനാവൂ. വിഷയം പരിഗണിക്കുമെന്ന് താന്‍ നിയമസഭയില്‍ പറഞ്ഞിരുന്നു. ബജറ്റ് ചര്‍ച്ചയിലോ ഏതെങ്കിലും അവസരത്തിലോ വിഷയം നിയമസഭയില്‍ ഉന്നയിക്കാതെ വ്യാപാരികളുടെ സമര പശ്ചാത്തലത്തില്‍ പ്രതികരിക്കുന്ന പ്രതിപക്ഷ നേതാവിന്റെ നടപടി ദുരുദ്ദേശ്യപരവും ദൗര്‍ഭാഗ്യകരവുമാണെന്നും ധനമന്ത്രി പറഞ്ഞു.

NO COMMENTS

LEAVE A REPLY