ജനുവരി മുതല്‍ ട്രഷറി നിയന്ത്രണം ഭാഗികമായി നീക്കുമെന്ന് ധനമന്ത്രി

197

തിരുവനന്തപുരം: ജനുവരി പകുതി മുതല്‍ ട്രഷറി നിയന്ത്രണം ഭാഗികമായി നീക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്. 25 ലക്ഷത്തിന് മുകളില്ലുള്ള തുക പിന്‍വലിക്കാനേ നിയന്ത്രണമുണ്ടാകൂവെന്നും മന്ത്രി പറഞ്ഞു. കേരളത്തിന് വായ്പയെടുക്കാന്‍ കേന്ദ്രത്തിന്റെ അനുമതി ലഭിച്ചെന്നും മന്ത്രി വ്യക്തമാക്കി. കേന്ദ്രം അനുവാദം നല്‍കിയതോടെ കേരളത്തിന് 6100 കോടി വായ്പയെടുക്കാനാകുമെന്നും 1353 കോടി രൂപയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് കിഫ്ബി അംഗീകാരം നല്‍കിയെന്നും തോമസ് ഐസക് അറിയിച്ചു. ആകെ 18,939 കോടിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.