ഇന്ധന നികുതിയില്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനമെടുക്കണമെന്ന് തോമസ് ഐസക്ക്

193

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങളുമായി ചര്‍ച്ച ചെയ്ത് ഇന്ധന നികുതിയില്‍ തീരുമാനമെടുക്കണമെന്ന് ധനമന്ത്രി തോമസ് ഐസക്. പെട്രോളിയം ഉത്പന്നങ്ങള്‍ക്ക് സംസ്ഥാനം ഈടാക്കുന്നതിനേക്കാള്‍ കൂടുതല്‍ നികുതിയാണ് കേന്ദ്രം ഈടാക്കുന്നത്. ഇന്ധനവില കൂടിയാല്‍ വിലക്കയറ്റമുണ്ടാകും. അതിനാല്‍ പൊള്ളയായ വാഗ്ദാനം നടത്താതെ ഇന്ധന നികുതിയില്‍ തീരുമാനമെടുക്കണമെന്ന് ഐസക് ആവശ്യപ്പെട്ടു.

NO COMMENTS