പാര്‍ട്ടി അംഗീകാരത്തോടെയാണ് ജിഎസ്ടിയില്‍ നിലപാട് എടുത്തതെന്ന് തോമസ് ഐസക്

191

തിരുവനന്തപുരം: ജിഎസ്ടി വിഷയത്തില്‍ പാര്‍ട്ടി അംഗീകാരത്തോടെയാണ് നിലപാട് എടുത്തതെന്ന് തോമസ് ഐസക്. പാര്‍ലമെന്റില്‍ എംപിമാര്‍ എതിര്‍ത്തതും പാര്‍ട്ടി തീരുമാനത്തെ തുടര്‍ന്നാണ്. തന്റെ ശ്രമം ജി.എസ്.ടി കേരളത്തിന് കൂടുതല്‍ അനുകൂലമാക്കാനാണ്. ഉയര്‍ന്ന നികുതി 18 ശതമാനമായി നിജപ്പെടുത്തണം എന്നായിരുന്നു കോണ്‍ഗ്രസ് ആവശ്യം. എന്നാല്‍ അതിനെ എതിര്‍ത്തതില്‍ കുറ്റബോധമുണ്ടെന്നും തോമസ് ഐസക് വ്യക്തമാക്കി.
കേരളത്തിന് കൂടുതല്‍ അനുകൂലമാകുന്ന നിലപാട് ആണ് എടുത്തത്. സംസ്ഥാനത്തിന്റെ നികുതി അധികാരങ്ങള്‍ കവര്‍ന്നു എന്നത് അംഗീകരിക്കുന്നുവെന്നും ഐസക് അറിയിച്ചു