വിദേശ വിനിമയം ഇൻഡ്യൻ സമ്പദ്ഘടനയുടെ മുഖ്യപങ്കാകണമെന്ന് തോമസ് ഐസക്ക്

206

തിരുവനന്തപുരം : വിദേശ വിനിമയം ഇൻഡ്യൻ സമ്പദ്ഘടനയുടെ മുഖ്യപങ്കാകണമെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക്. രൂപയുടെ മൂല്യം ഇടിയുന്നത് തടയാൻ ഇത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. ധനമേഖല സ്വാതന്ത്ര്യ സംരക്ഷണ പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ നടന്ന പൊതുസമ്മേളനം ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് എടുക്കാവുന്ന വായ്പയുടെ തോത് ഫിനാൻസ് കമ്മീഷൻ കുറയ്ക്കുന്നതുവഴി നടപ്പിലാക്കേണ്ട പദ്ധതികളുടെ പകുതി മാത്രമേ പൂർത്തിയാക്കാൻ സാധിക്കുകയുള്ളുവെന്നും രാജ്യത്തിന്റെ വികസനത്തിൽ സർക്കാരിന് യാതൊരു പങ്കുമില്ലെന്ന് ചിന്തിക്കുന്നവർക്ക് മാത്രമേ ഇത്തരത്തിൽ പ്രവർത്തിക്കാൻ കഴിയുകയുള്ളൂവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സമ്മേളനത്തിനു മുന്നോടിയായി നടന്ന ശില്പശാലയിൽ ഡോ. പ്രഭാത് പട്നായിക് മുഖ്യ പ്രഭാഷകനായി. തുടർന്ന് സമകാലീന വിഷയങ്ങൾ കോർത്തിണക്കി നടത്തിയ കലാപ്രകടനവും ശ്രദ്ധേയമായിരുന്നു. വി. ജെ. റ്റി. ഹാളിൽ നടന്ന പരിപാടിയിൽ ഡോ. കെ. എൻ. ഹരിലാൽ, ഡോ. പ്രഭാത് പട്നായിക്, ആർ. ചന്ദ്രശേഖരൻ, ജമീല പ്രകാശം തുടങ്ങിയവർ പങ്കെടുത്തു.

NO COMMENTS