തോമസ് ചാണ്ടിയുടെ റിസോര്‍ട്ടിന്റെ ഫയലുകള്‍ കാണാതായി

124

ആ​ല​പ്പു​ഴ: ഗ​താ​ഗ​ത​മ​ന്ത്രി തോ​മ​സ് ചാ​ണ്ടി​യു​ടെ റി​സോ​ര്‍​ട്ട് നി​ര്‍​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ഫയലുകള്‍ അപ്രത്യക്ഷമായി. ആ​ല​പ്പു​ഴ ന​ഗ​ര​സ​ഭാ കാ​ര്യാ​ല​യ​ത്തി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന മുപ്പതിലധികം ഫയലുകളാണ് കാണാതായിരിക്കുന്നത്. തോമസ് ചാണ്ടി റിസോര്‍ട്ടിന് വേണ്ടി ഭൂമി കൈയേറിയെന്ന ആരോപണത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് സുപ്രധാനമായ 32 ഫയലുകള്‍ കാണാതായെന്ന് വ്യക്തമായത്.
ആരോപണത്തെ തുടര്‍ന്ന് മുനിസിപ്പല്‍ എന്‍ജിനീയറും റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരും സംയുക്തമായായി റിസോര്‍ട്ടിലും പരിസര പ്രദേശങ്ങളിലും പരിശോധന നടത്തിയിരുന്നു. ഭൂ​മി കൈ​യേ​റ്റ ആ​രോ​പ​ണം നി​ല​നി​ല്‍​ക്കു​ന്ന റി​സോ​ര്‍​ട്ടി​ല്‍ റ​വ​ന്യു​വ​ക​പ്പ് അ​ധി​കൃ​ത​ര്‍ പ​രി​ശോ​ധ​ന ആ​രം​ഭി​ച്ച​ശേ​ഷ​മാ​ണ് ഈ ​ഫ​യ​ലു​ക​ള്‍ കാ​ണാ​താ​യ​തെ​ന്നാ​ണു സൂ​ച​ന. സം​ഭ​വ​ത്തി​ല്‍ മു​നി​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി അന്വേഷണ ഉത്തരവിട്ടിട്ടുണ്ട്.

NO COMMENTS