തോമസ് ചാണ്ടിക്കെതിരെ വിജിലന്‍സ് എഫ്‌ഐആര്‍

285

കോട്ടയം: കായല്‍ കയ്യേറ്റവുമായി ബന്ധപ്പെട്ട് മുന്‍ മന്ത്രി തോമസ് ചാണ്ടിക്കെതിരെ വിജിലന്‍സ് എഫ്‌ഐആര്‍. കോട്ടയം വിജിലന്‍സ് കോടതിയുടെ നിര്‍ദ്ദേശപ്രകാരമാണ് നടപടി. തോമസ് ചാണ്ടി, ആലപ്പുഴ മുന്‍ ജില്ലാ കളക്ടര്‍മാരായിരുന്ന വേണുഗോപാല്‍, സൗരവ് ജയിന്‍ എന്നിവര്‍ക്കെതിരെയാണ് അന്വേഷണം. നെല്‍വയല്‍ സംരക്ഷണ നിയമം ലംഘിച്ചു, പൊതു ഖജനാവിന് നഷ്ടമുണ്ടാക്കുന്ന രീതിയില്‍ എംപി ഫണ്ട് ലഭിക്കുന്നതിനായി ഇടപെട്ടു, നൂറു മീറ്ററോളം നിലം നികത്തി തുടങ്ങിയവയാണ് വിജിലന്‍സ് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയത്. ഇക്കാര്യങ്ങളാണ് ഇപ്പോള്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കുന്നത്.

NO COMMENTS