തോമസ് ചാണ്ടിയെ മന്ത്രിയാക്കണമെന്ന് എന്‍സിപി

200

തിരുവനന്തപുരം: ഗതാഗത മന്ത്രിസ്ഥാനത്ത് നിന്ന് രാജി വച്ച എകെ ശശീന്ദ്രന് പകരം തോമസ് ചാണ്ടിയെ മന്ത്രിയാക്കണമെന്ന് എന്‍സിപി. എന്‍സിപിയുടെ നിര്‍ണായക നേതൃ യോഗത്തിന്റെതാണ് തീരുമാനം. തീരുമാനത്തെ എകെ ശശീന്ദ്രനും അംഗീകരിച്ചു.
തോമസ് ചാണ്ടിയെ മന്ത്രിയാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയനോട് എന്‍സിപിപി നേതൃത്വം ആവശ്യപ്പെടും. എന്‍സിപിക്ക് ഇനി മന്ത്രി സ്ഥാനം കൊടുക്കേണ്ടെന്ന് സിപിഎം കേന്ദ്ര നേതൃത്വം നിര്‍ദ്ദേശിച്ചിരുന്നു. ഇതിന് പിന്നാലെ മന്ത്രി സ്ഥാനം ആവശ്യപ്പെട്ടതോമസ് ചാണ്ടി രംഗത്തു വന്നു. ഗതാഗത വകുപ്പ് മറ്റാര്‍ക്കും വിട്ട് കൊടുക്കില്ലെന്നും മന്ത്രി സ്ഥാനം ഏറ്റെടുക്കാന്‍ താന്‍ തയ്യാറെന്നും തോമസ് ചാണ്ടി പ്രതികരിച്ചു. ശീന്ദ്രനെതിരായ ആരോപണത്തില്‍ ഗൂഢാലോചനയില്ല. ആരോപണം അന്വേഷണത്തിന് ശേഷം കുറ്റവിമുക്തനായാല്‍ ആ നിമിഷം ശശീന്ദ്രന് തിരിച്ചെത്താമെന്നും മന്ത്രി സ്ഥാന്തത് നിന്ന് മാറി നില്‍ക്കുമെന്നും തോമസ് ചാണ്ടി പ്രതികരിച്ചിരുന്നു.

NO COMMENTS

LEAVE A REPLY