തോമസ് ചാണ്ടിക്കെതിരെയുള്ള ആരോപണങ്ങളില്‍ അന്വേഷണമുണ്ടാകുമെന്ന് ഇ.ചന്ദ്രശേഖരന്‍

215

തിരുവനന്തപുരം: തോമസ് ചാണ്ടി കായലും ഭൂമിയും കൈയേറിയെന്ന ആരോപണങ്ങളെക്കുറിച്ച്‌ അന്വേഷണമുണ്ടാകുമെന്ന് റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്‍. വിഷയത്തില്‍ കളക്ടറുടെ റിപ്പോര്‍ട്ട് കിട്ടിയാലുടന്‍ തുടര്‍ നടപടികള്‍ സ്വീകരിക്കും. അടുത്ത ദിവസം തന്നെ ഇടക്കാല റിപ്പോര്‍ട്ട് ലഭിക്കും.
ഇതിന് ശേഷം തുടര്‍ നടപടികള്‍ ആലോചിക്കുമെന്നും ജില്ലാ കളക്ടറുമാരുടെ സ്ഥലം മാറ്റത്തെ തുടര്‍ന്നാണ് റിപ്പോര്‍ട്ട് വൈകിയതെന്നും മന്ത്രി അറിയിച്ചു. തോമസ് ചാണ്ടി മന്ത്രിയാണ് എന്നുള്ളത് അന്വേഷണത്തിന് തടസമാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.