തോമസ് ചാണ്ടിക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ

186

ആലപ്പുഴ: ഗതാഗത മന്ത്രി തോമസ് ചാണ്ടിക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ. ആലപ്പുഴ നഗര സഭാ കൗണ്‍സിലാണ് ഇതു സമ്ബന്ധിച്ച്‌ ശുപാര്‍ശ ചെയ്തത്. മന്ത്രിയുടെ ഭൂമി കൈയേറ്റങ്ങള്‍ അന്വേഷിക്കണമെന്ന് ശുപാര്‍ശയില്‍ നഗരസഭാ കൗണ്‍സില്‍ ആവശ്യപ്പെടുന്നു. കുട്ടനാട്ടില്‍ മന്ത്രിയുടെ റിസോര്‍ട്ടിലേക്കുള്ള റോഡ് തുറമുഖ വകുപ്പ് ഫണ്ട് ഉപയോഗിച്ചു എന്നാണ് മന്ത്രിക്ക് നേരെയുള്ള ആരോപണം.