കോവിഡ് കാലത്ത് മലയാളികൾക്ക് കൃഷി ഇങ്ങനെയും ആകാം – ഡോ .സൗജി ശശിധരൻ .

278

തിരുവനന്തപുരം : കോവിഡ് കാലത്ത് മലയാളികൾക്ക് കൃഷി ഇങ്ങനെയും ആകാമെന്ന് പഠിപ്പിക്കുകയാണ് ഡോ .സൗജി ശശിധരൻ .

മലയാളികൾക്ക് ഈ സമയം ഒരു കാർഷിക വിപ്ലവത്തിൻ്റെ തുടക്കമാണ്. സാധരണയായി നമ്മൾ കൃഷി ചെയ്യുന്ന വെണ്ട ,ചീര ,പയർ എന്നിവ യെ കൂടാതെ അന്യ സംസ്ഥാനങ്ങളിൽ നിന്നും നമ്മുടെ നാട്ടിൽ എത്തുന്ന സവാള ,ഉള്ളി ,ഉരുള കിഴങ്ങ് എന്നിവ നമ്മുടെ നാട്ടിലും നന്നായി വളരും .ഇവ ഗ്രോബാഗിലും പ്ലാസ്റ്റിക്ക് കുപ്പികളിലും വളർ ത്താവുന്നതാണ് .ഗ്രോബാഗ് എന്നാൽ പ്ലാസ്റ്റിക്ക് ബാഗ്‌ എന്ന ‘ട്രെൻഡ് ‘ മാറ്റി പകരം ഉപയോഗ ശൂന്യമായ തുണി സഞ്ചികളും കമുകിൻ പാള കൊണ്ടുള്ള ബാഗു്കളും ഉപയോഗിക്കാവുന്നതാണ്.

നാലോ .അഞ്ചോ അയൽപക്ക വീടുകൾ ചേർന്ന് ഒരു കൂട്ടായ്മയായി കൃഷി ചെയ്യാം . ഹോബി എന്ന നിലയിലെ ങ്കിലും ഓരോ വീട്ടിലും കൃഷി തുടങ്ങിയാൽ ഒരു വീട്ടിൽ ലഭ്യമല്ലാത്തത് അടുത്ത വീട്ടിൽ നിന്നും ശേഖരിക്കാം .ഇവ കൂടാതെ അലങ്കാര മത്സ്യങ്ങൾക്കൊപ്പം ശുദ്ധജല മത്സൃ ങ്ങളും വളർത്താവുന്നതാണ് .മുട്ട .ഇറച്ചി എന്നിവയുടെ ഉല്പാദനത്തിന് തനി നാടൻ കോഴി ഇനങ്ങളെ ഉപയോഗപ്പെടുത്തണം.

ജലസേചനത്തിനും പക്ഷിമൃഗപരിപാലനത്തിനും നൂതന സാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്താവുന്നതാണ് .പോഷക സമൃദ്ധമായ കൂണുകൾ കൃഷി ചെയ്യുന്നതിന് വീട്ടിൻ്റെ ഉൾഭാഗവും ഉപയോഗപ്പെടുത്താം . കരനെല്ലുകൾ ഗ്രോബാഗിലും ചെടിച്ചട്ടികളിലും നന്നായി വളരും.ഇത്തരത്തിൽ ഒരു വീടിന് ആവശ്യമായ ധാന്യം ‘മത്സും, മാംസം ,മുട്ട ,ഇറച്ചി ,എന്നിവ സംയോ ജിത കൃഷിരീതിയിലൂടെ ഉൽപ്പാദിപ്പിക്കാൻ കഴിയും .

ഇത്തരത്തിൽ കുടുംബങ്ങൾ ക്ലസ്റ്ററായോ ,റ സിഡൻറ്റ് അസോസിയേഷനു കളിലോ കൃഷി നടത്താം. ആവശ്യം കഴിഞ്ഞു വരുന്ന ഉൽപ്പന്നങ്ങൾ മൂല്യവർദ്ധിത ഉൽപ്പന്നങ്ങളാക്കി സംഭരിച്ച് വിപണിയിൽ എത്തിക്കാൻ കഴിഞ്ഞാൽ സാമ്പത്തിക മാന്ദ്യം നേരിടുന്ന നമ്മുടെ നാടിന് പുതിയൊരു കാൽവയ്പ്പായിരി യ്ക്കും.വിപണനത്തിന് ഓൺലൈൻ മാർഗങ്ങൾ ഉപയോഗപെടുത്തണം . ഇത്തരത്തിൽ തൊഴിലില്ലായ്മ നിർമാർജനം ചെയ്യാനുള്ള ഉപാധിയായി കൃഷിയെ മാറ്റാം .

കുട്ടികളെയും, ചെറുപ്പക്കാരെയും ,വൃദ്ധമാതാപിതാക്കളെയും പങ്കെടുപ്പിച്ചു കൊണ്ട് ഇത്തരത്തിൽ ഗാർഹിക കൃഷിശീലിച്ചാൽ കാർഷിക കേരളം പൂവണിയുമ്പോൾ കുടുബ ബന്ധങ്ങൾ സുദൃഢ മാവുകയും അന്യം നിന്നുപോയ അയൽപക്ക സൗഹൃദങ്ങൾ പൂവണിയു കയും ചെയ്യും .

ഡോ .സൗജി ശശിധരൻ
പാമാംകോട്
തിരുവനന്തപുരം

NO COMMENTS