രുചിയുടെ ലോകത്തേക്ക് ‘ തീവണ്ടി ’ എത്തി

222

തിരുവനന്തപുരം : രുചിയുടെ പുതിയ ലോകത്തേക്ക് ‘തീവണ്ടി ‘ റെസ്റ്റോറന്റ് ജഗതി കണ്ണേറ്റുമുക്ക് ജങ്ഷനിൽ ഇന്ന് രാവിലെ 10.15 നു സുരാജ് വെഞ്ഞാറമ്മൂട് ഉദ്ഘാടാനം ചെയ്തു. നാടൻ, സൗത്ത് ഇന്ത്യൻ വിഭവങ്ങൾക്ക് പുറമെ ചൈനീസും ഉൾപ്പെടുത്തിയാണ് തീവണ്ടി പ്രവർത്തനമാരംഭിച്ചത്.

60 പേർക്ക് ഇരിക്കാവുന്ന പാർട്ടി ഹാളും , ഔട്ട് ഡോർ കാറ്ററിങ്ങും , കൂടാതെ ഹോം ഡെലിവറി സൗജന്യവുമാണ്. ഭക്ഷണ വിഭവങ്ങൾക്ക് ഉപയോഗിക്കുന്ന മസാലക്കൂട്ടുകൾ വീട്ടിൽ തന്നെ തയ്യാറാക്കുന്നതാണ് തീവണ്ടിയുടെ മറ്റൊരു പ്രത്യകത. വണ്ടിയുടെ മാനേജിംഗ് ഡയറക്ടർമാരായ സുജിത്ത് എസ് നായർ, ഗോപിക്ക്,സൂര്യ വാർഡ് കൗൺസിലർ വിദ്യ മോഹൻ തുടങ്ങിയവർ ഉണ്ടായിരുന്നു.

NO COMMENTS