കഞ്ചാവുമായി പിടിയിലായ യുവ തിരക്കഥാകൃത്തിനെ ജാമ്യത്തില്‍ വിട്ടു.

143

കോ​ട്ട​യം: നഗരത്തിലെ ആഡംബര ഹോട്ടലില്‍ നിന്നും കഞ്ചാവുമായി പിടിയിലായ യുവ തിരക്കഥാകൃത്തിനെ ജാമ്യത്തില്‍ വിട്ടു. അടുത്തിടെ പുറത്തിറങ്ങിയ “സ്വാതന്ത്ര്യം അര്‍ധരാത്രിയില്‍’ എന്ന ഹിറ്റ് ചിത്രത്തിന്‍റെ തിരക്കഥാകൃത്ത് അ​തി​ര​ന്പു​ഴ അ​മ്മ​ഞ്ചേ​രി ഇ​ല്ലി​ക്ക​ല്‍ ദി​ലീ​പ് കു​ര്യ​നെ(33)​യാ​ണു ക​ഞ്ചാ​വു​മാ​യി പോലീസ് പിടിച്ചത്. സ്ഥ​ല​ത്ത് ക​ഞ്ചാ​വ് എ​ത്തി​ച്ച​ത് ന​ഗ​ര​ത്തി​ലെ കു​പ്ര​സി​ദ്ധ ക​ഞ്ചാ​വ് ക​ച്ച​വ​ട​ക്കാ​ര​നാ​ണ്. ഇ​യാ​ളുടെ വരവാണ് ഹോട്ടല്‍ അധികൃതര്‍ക്ക് സംശയമുണ്ടാക്കിയത്. വെസ്റ്റ് പോലീസ് സ്ഥലത്തെത്തിയാണ് ദിലീപിനെ അറസ്റ്റ് ചെയ്തത്. മൂന്ന് ഗ്രാം മാത്രം കഞ്ചാവാണ് പോലീസ് ഇവരില്‍ നിന്നും പിടിച്ചെടുത്തത്. ക​ഴി​ഞ്ഞ ​ദി​വ​സം രാത്രി 11.15 ഓടെയാണ് സംഭവം.

പു​തി​യ സി​നി​മ​യു​ടെ ഷൂ​ട്ടിം​ഗ് തു​ട​ങ്ങു​ന്ന​തി​നു മു​ന്നോ​ടി​യാ​യാ​ണു ദി​ലീ​പ് ന​ഗ​ര​മ​ധ്യ​ത്തി​ലെ ലോ​ഡ്ജി​ല്‍ മു​റി​യെ​ടു​ത്ത​ത്. തി​ര​ക്ക​ഥ​യി​ല്‍ ആ​വ​ശ്യ​മാ​യ മാ​റ്റം വ​രു​ത്തു​ക​യാ​യി​രു​ന്നു ല​ക്ഷ്യം. ദി​ലീ​പും സി​നി​മ​യു​ടെ സം​വി​ധാ​യ​ക​നും ക്രൂ ​അം​ഗ​ങ്ങ​ളും ഹോ​ട്ട​ലി​ലു​ണ്ടാ​യി​രു​ന്നു. നി​ര​വ​ധി പേ​ര്‍ ഹോ​ട്ട​ലി​ലേ​ക്കു എ​ത്തി​യ​തോ​ടെ സം​ശ​യം തോ​ന്നി​യ ഹോ​ട്ട​ല്‍ അ​ധി​കൃ​ത​ര്‍ പോ​ലീ​സി​നെ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

NO COMMENTS