ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ ഭാര്യ ബി.ജെ.പിയില്‍ ചേര്‍ന്നു

238

ജാംനഗര്‍: ഇന്ത്യന്‍ ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ ഭാര്യ റിവാബ ജഡേജ ബി.ജെ.പിയില്‍ ചേര്‍ന്നു.കര്‍ണി സേനയുടെ വനിതാ വിഭാഗം പ്രസിഡന്റായി സ്ഥാനമേറ്റെടുത്തതിന് പിന്നാലെയാണ് റിവാബയുടെ ബി ജെ പിയിലെയ്ക്കുളള രംഗപ്രവേശം.

ഗുജറാത്തിലെ ജാംനഗറിലെ ബി.ജെ.പി ഓഫിസില്‍ നടന്ന പരിപാടിയിലാണ് റിവാബ ബി ജെ പി അംഗത്വം സ്വീകരിച്ചത്. മന്ത്രി ആര്‍.സി ഫാല്‍ഡുവും എം.പി പൂനംബെന്‍ മാദാവും പരിപാടിയില്‍ സന്നിഹിതരായിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജാംനഗര്‍ സന്ദര്‍ശനം നടക്കാനിരിക്കെയാണ് റിവാബ ബി.ജെ.പിയിലെത്തുന്നത്.

കര്‍ണി സേനയുടെ വനിതാ വിഭാഗം പ്രസിഡന്റായിരുന്ന സമയത്ത് തന്നെ റിവാബ രാഷ്ട്രീയത്തില്‍ സജീവമാകുമോ എന്ന വാര്‍ത്ത ഉയര്‍ന്നിരുന്നു. അതിന് മറുപടി എന്നോണമാണ് റിവാബയുടെ ഈ ചുവടുവെയ്പ്പ്. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ അവര്‍ മത്സരിക്കുമൊ എന്ന് ഇതു വരെ വ്യക്തമാക്കിട്ടില്ല.

NO COMMENTS