വനിതാ ദിനത്തോടനുബന്ധിച്ച് ചുമർചിത്ര രചനാ മത്സരം

203

തിരുവനന്തപുരം : വനിത ശിശു വികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ 2020 ലെ വനിത ദിനാചരണത്തോടനു ബന്ധിച്ച് വിവിധ വനിതാ ശാക്തീകരണ പരിപാടികളുടെ ഭാഗമായി മാർച്ച് ഒന്ന് മുതൽ അഞ്ച് വരെ എല്ലാ ജില്ലകളിലും പൊതുജനശ്രദ്ധ ലഭിക്കുന്ന മതിലുകളിൽ ചുമർ ചിത്ര രചന മത്സരം നടത്തുന്നു. സമൂഹത്തെ പ്രചോദിപ്പിക്കുന്നതരത്തിലുളള നല്ല സന്ദേശങ്ങൾ ഉൾക്കൊള്ളിക്കുന്നതിനായിരിക്കണം പ്രാധാന്യം നൽകേണ്ടത്.

ആരോഗ്യം വിദ്യാഭ്യാസവും സാമൂഹ്യപരവുമായ സ്ത്രീകളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുളള മാർഗ്ഗങ്ങളും സംവിധാനങ്ങളും എന്ന ആശയമാണ് ചുമർചിത്ര രചനയ്ക്കുളള വിഷയം. മത്സരത്തിൽ ഒറ്റക്കായോ ടീമായോ പങ്കെടുക്കാം.

മികച്ച ചിത്ര രചനകൾ നടത്തുന്ന സംസ്ഥാനതലത്തിലെ ഒന്നും രണ്ടും മത്സരാർത്ഥികൾക്ക് യഥാക്രമം 5000 രൂപയും 3000 രൂപയുടേയും ക്യാഷ് പ്രൈസ് സമ്മാനിക്കും. മികച്ച ചിത്രരചന നടത്തുന്ന ജില്ലാതല മത്സരാർത്ഥിക്ക് വകുപ്പിൽ നിന്നും 5000 രൂപ ക്യാഷ് പ്രൈസായി സമ്മാനിക്കും. ചിത്രരചന മത്സരത്തിൽ പങ്കെടുക്കാൻ താത്പര്യമുളളവർ അതാത് ജില്ലാ വനിതാ ശിശു വികസന ഓഫീസർമാരുടെ കാര്യാലയവുമായി ഫെബ്രുവരി 25ന് മുൻപ് ബന്ധപ്പെടണം. കൂടുതൽ വിവരങ്ങൾക്കായി 9746416965.

NO COMMENTS