മലപ്പുറത്ത് സിപിഎം ഓഫീസിന് നേരെ കല്ലേറ്.

157

മലപ്പുറം:മലപ്പുറം ചങ്ങരംകുളത്ത് സിപിഎം ഓഫീസിന് നേരെ കല്ലേറ്. ആക്രമണത്തില്‍ ജനല്‍ ചില്ല് തകര്‍ന്നു. ശബരിമലയിലെ യുവതീപ്രവേശനത്തിന്‍റെ പേരില്‍ കേരളത്തിൽ ഇന്ന് പലയിടത്തും സംഘർഷം . കൊടുങ്ങല്ലൂരില്‍ തുടങ്ങി പലയിടങ്ങളിലും മിന്നല്‍ ഹര്‍ത്താലുകള്‍ പ്രഖ്യാപിക്കപ്പെട്ടു. പലയിടത്തും ശബരിമല കര്‍മസമിതി പ്രവര്‍ത്തകരും ബിജെപിക്കാരും ബലം പ്രയോഗിച്ച്‌ കടകള്‍ അടപ്പിച്ചു. കെഎസ്‌ആര്‍ടിസി ഉള്‍പ്പടെയുള്ള ബസ് സര്‍വീസുകള്‍ക്ക് നേരെ അക്രമമുണ്ടായി. സര്‍ക്കാര്‍ ഓഫീസുകള്‍ അടിച്ചു തകര്‍ത്തു. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നില്‍ തെരുവുയുദ്ധമാണ് അരങ്ങേറിയത്.

NO COMMENTS