തമിഴ് നാട്ടിൽ നിന്നും എരുമേലി വാവര്‍ പള്ളിയിലേക്ക് പുറപ്പെട്ട 6 പേർ പാലക്കാട് വേലന്താവളം പോലീസ് കസ്റ്റഡിയില്‍.

218

പത്തനംതിട്ട: തമിഴ് നാട്ടിൽ നിന്നും എരുമേലി വാവര്‍ പള്ളിയിലേക്ക് പുറപ്പെട്ട 6 പേർ പാലക്കാട് വേലന്താവളം പോലീസ് കസ്റ്റഡിയില്‍. തമിഴ് മക്കള്‍ കക്ഷി പ്രവര്‍ത്തകരായ സുശീല ദേവി (35 ) , രേവതി (39 ) ,ഗാന്ധി മതി ( 51 ),തിരുപ്പതി( 50 ), മുരുകാ സ്വാമി (75 ), എന്നിവരാണ്പോലീസ് കസ്റ്റഡിയിലുള്ളത് . ആറാമൻ ശെന്തിൽ കുമാർ (39 ) ഡ്രൈവറാണ് . വേലന്താവളം ചെക് പോസ്റ്റില്‍ വച്ചാണ് ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തത്. വാവര് പള്ളിയിലും ,ശബരിമലയിലും സന്ദർശനം നടത്തുക എന്നതായിരുന്നു ഉദ്ദേശമെന്ന് പോലീസ് പറഞ്ഞു .

NO COMMENTS