ഹോട്ടലിൽ ജലം സൂക്ഷിച്ചിരുന്ന ടാങ്കില്‍ എലി ചത്ത് പുഴുവരിച്ച നിലയില്‍ – ഹോട്ടല്‍ അടച്ച്‌ പൂട്ടി.

164

കട്ടപ്പന: ആരോഗ്യവിഭാഗത്തിന്റെ പരി ശോധനയില്‍ ഇടുക്കിക്കവല യില്‍ പ്രവര്‍ത്തിക്കുന്ന മഹാരാജ ഹോട്ടലിലെ അടുക്കളയില്‍ സൂക്ഷി ച്ചിരുന്ന കുടിവെള്ള ടാങ്കിലാണ് ചത്ത് പുഴു വരിച്ച നിലയില്‍ എലിയെ കണ്ടെത്തിയത്. ഹോട്ടലിലെ മലിന ജല സംസ്‌കരണ സംവിധാനങ്ങള്‍ പരിശോധിക്കാന്‍ ആരോഗ്യ വകുപ്പ് അധികൃതര്‍ എത്തിയപ്പോ ഴാണ് ഹോട്ടലിലെ ജല ടാങ്കില്‍ എലിയെ കണ്ടത്.

പരിശോധനാ സമയത്തും ഈ ടാങ്കിലെ വെള്ളം പാചക ആവശ്യങ്ങള്‍ക്കും പാത്രം കഴുകാനും ഉപയോഗിച്ചിരുന്നു.
ഹോട്ടലിന്റെ വൃത്തിഹീനമായ സാഹചര്യം കണക്കിലെടു ത്ത് ഭക്ഷണം കഴിക്കാനെത്തിയവരെ ഉദ്യോഗസ്ഥര്‍ മടക്കി യയച്ചു, ഹോട്ടല്‍ അടച്ച്‌ പൂട്ടി.

2018 ജൂണിലും 2017 ജൂണിലും മഹാരാജാ ഹോട്ടലില്‍ നിന്ന് അധികൃതര്‍ പഴകിയ ഭക്ഷണ സാധനങ്ങള്‍ പിടികൂടി നശിപ്പിക്കുകയും പിഴ ഈടാക്കു കയും ചെയ്തിരുന്നു. പലതവണ പഴകിയ ഭക്ഷണ സാധനങ്ങള്‍ പിടികൂടിയിട്ടും വേണ്ടത്ര സൗകര്യങ്ങള്‍ ഒരുക്കാതെയും ശുചിത്വം പാലിക്കാതെയുമാണ് ഹോട്ടല്‍ നടത്തി യിരുന്നത്.

NO COMMENTS