തീ​പാ​റും പോ​രാ​ട്ട​ത്തി​ന്‍റെ പ​ര​സ്യപ്ര​ചാ​ര​ണം കൊട്ടിക്കലാശമില്ലാതെ ഇ​ന്നു രാ​ത്രി ഏ​ഴു മണിയോടെ സ​മാ​പി​ക്കും

16

തി​രു​വ​ന​ന്ത​പു​രം: മൂ​ന്നാ​ഴ്ച​യോ​ളം നീ​ണ്ട തീ​പാ​റും പോ​രാ​ട്ട​ത്തി​ന്‍റെ പ​ര​സ്യപ്ര​ചാ​ര​ണം ഇ​ന്നു സ​മാ​പി​ക്കും. ഇ​ന്നു രാ​ത്രി ഏ​ഴു വ​രെ​യാ​ണു പ​ര​സ്യപ്ര​ചാ​ര​ണം. മാ​വോ​യി​സ്റ്റ് സാ​ന്നി​ധ്യ​മു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ൽ വൈ​കു​ന്നേ​രം ആ​റി​നു പ​ര​സ്യപ്ര​ചാ​ര​ണം അ​വ​സാ​നി​പ്പി​ക്ക​ണം.

കോ​വി​ഡ് മാ​ന​ദ​ണ്ഡ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ കൊ​ട്ടി​ക്ക​ലാ​ശം നി​രോ​ധി​ച്ചി​ട്ടു​ണ്ട്. റോ​ഡ് ഷോ​ക​ൾ അ​ട​ക്കം ന​ട​ത്തി പ​ര​മാ​വ​ധി വോ​ട്ട​ർ​മാ​രെ നേ​രി​ട്ടു ക​ണ്ടു വോ​ട്ടു​റ​പ്പി​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് മു​ന്ന​ണി​ക​ളും സ്ഥാ​നാ​ർ​ഥി​ക​ളും.

മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ മ​ത്സ​രി​ക്കു​ന്ന ധ​ർ​മ​ടം മ​ണ്ഡ​ല​ത്തി​ൽ സി​നി​മാതാ​ര​ങ്ങ​ളെ അ​ട​ക്കം പ​ങ്കെ​ടു​പ്പി​ച്ചാ​ണ് ഇ​ന്ന് റോ​ഡ് ഷോ. ​കോ​ണ്‍​ഗ്ര​സ് മു​ൻ അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി​യും പ്ര​ചാ​ര​ണ​ത്തി​നാ​യി ഇ​ന്നു സം​സ്ഥാ​ന​ത്തെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ എ​ത്തു​ന്നു​ണ്ട്.

പ്ര​മു​ഖ നേ​താ​ക്ക​ൾ വി​വി​ധ മ​ണ്ഡ​ല​ങ്ങ​ളി​ൽ ന​ട​ക്കു​ന്ന റോ​ഡ് ഷോ​ക​ളി​ൽ പ​ങ്കെ​ടു​ക്കും. ബൈ​ക്ക് റാ​ലി​ക​ൾ ഒ​ഴി​വാ​ക്കി​യാ​ണ് റോ​ഡ് ഷോ​ക​ൾ. ചൊ​വ്വാ​ഴ്ച രാ​വി​ലെ ഏ​ഴു മു​ത​ൽ വൈ​കു​ന്നേ​രം ഏ​ഴു വ​രെ​യാ​ണ് വോ​ട്ടെ​ടു​പ്പ്. തിങ്കളാഴ്ച നി​ശ​ബ്ദ പ്ര​ചാ​ര​ണ​മാ​ണ്. പ്ര​ക​ട​നപ​ത്രി​ക​യി​ലെ വാ​ഗ്ദാ​ന​ങ്ങ​ൾ യു​ഡി​എ​ഫ് നേ​താ​ക്ക​ളും സ​ർ​ക്കാ​രി​ന്‍റെ നേ​ട്ട​ങ്ങ​ൾ എ​ൽ​ഡി​എ​ഫ് നേ​താ​ക്ക​ളും വീ​ടു​ക​ളി​ലെ​ത്തി വി​ശ​ദീ​ക​രി​ക്കും.

തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ അ​വ​സാ​ന ഘ​ട്ട​ത്തി​ൽ പ്ര​ചാ​ര​ണവി​ഷ​യ​ങ്ങ​ളും മാ​റി​മ​റി​യു​ക​യാ​ണ്. ഏ​റെനാ​ളാ​യി നി​റ​ഞ്ഞുനി​ൽ​ക്കു​ന്ന വി​ഷ​യ​ങ്ങ​ൾ​ക്കൊ​പ്പം സം​സ്ഥാ​ന സ​ർ​ക്കാ​ർ ഏ​ർ​പ്പെ​ട്ട ക​രാ​റു​ക​ളും പ്ര​തി​പ​ക്ഷം പ്ര​ചാ​ര​ണ വി​ഷ​യ​മാ​ക്കു​ന്നു​ണ്ട്.

NO COMMENTS